മുന്നറിയിപ്പ് ! ആയുധധാരികളായ ഒരു പറ്റം മോഷ്ട്ടാക്കള്‍ ഏഷ്യന്‍ വീടുകള്‍ നോട്ടമിടുന്നു.പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ വാതിലില്‍ മുട്ടും.വാതില്‍ തുറന്നാലുടന്‍ ഒപ്പമുള്ള ആളുകള്‍ തള്ളിക്കയറി വീടിനുള്ളിലെ പണവും സ്വര്‍ണവും അപഹരിക്കും അക്രമം കാണിക്കും.ഇത്തരത്തില്‍ ആദ്യ സംഭവം ബര്‍മിംഗ്ഹാമില്‍ റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും ഇതു പടരുന്നതിനാല്‍ ജാഗരൂകരായിരിക്കുക.ഈ സന്ദേശം മറ്റുള്ളവര്‍ക്കും അയച്ചു കൊടുക്കുക.
ഇന്നലെ രാവിലെ മുതല്‍ മലയാളികള്‍ അടക്കമുള്ള ഏഷ്യന്‍ വംശജരുടെ മൊബൈലില്‍ ലഭിച്ച സന്ദേശമാണിത്.കിട്ടിയവര്‍
തങ്ങളുടെ കൂട്ടുകാര്‍ക്ക് ഈ മെസേജ് ഫോര്‍വേഡ് ചെയ്യുകയും ചെയ്തു.ഈ സന്ദേശത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു നിരവധി ആളുകള്‍ എന്‍ ആര്‍ ഐ മലയാളി എഡിറ്റര്‍മാരെ ബന്ധപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ച സ്ഥിരീകരണത്തിനായി വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് പോലീസിനെ ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.കലാപം മൂലം പരിഭ്രാന്തിയിലിരിക്കുന്ന ആളുകളെ കൂടുതല്‍ ഭയപ്പെടുത്താന്‍ ആരെങ്കിലും മനപൂര്‍വ്വം കെട്ടിച്ചമച്ചതാണ് ഈ സന്ദേശമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല