സ്വന്തം ലേഖകന്‍: വിസയില്‍ കൃത്രിമം, നൂറു കണക്കിന് എയിഡ്‌സ് രോഗികള്‍ കുവൈറ്റില്‍ എത്തിയതായി സംശയം. കുവൈറ്റ് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കുവൈത്തിലത്തെിയ വിദേശികളില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് അധികൃതര്‍ ഇക്കാര്യം കണ്ടത്തെിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന്, മെഡിക്കല്‍ എക്‌സാമിനേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പൊതുആരോഗ്യ വിഭാഗത്തിന് കൈമാറുകയും അവര്‍ ഡിപ്പാര്‍ട്ട്‌മെന്റ്തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. വിസക്കച്ചവടത്തിന് കൂട്ടുനിന്നവരെ കണ്ടത്തെി നിയമനടപടി സ്വീകരിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
സമീപകാലത്ത് വിദേശരാജ്യങ്ങളില്‍നിന്ന് വരുന്നവരില്‍ എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ ഏറിയിട്ടുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. സ്വന്തംനാട്ടിലെ വൈദ്യപരിശോധനയില്‍ കൃത്രിമം കാണിച്ച് കുവൈത്തിലത്തെുന്നവര്‍ ഇവിടത്തെ പരിശോധനയില്‍ പിടിക്കപ്പെടുമ്പോളാണ് രോഗബാധിതരാണെന്ന് സമ്മതിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല