സ്വന്തം ലേഖകന്‍: 21 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ഗുര്‍മീതിനു പിന്നാലെ രാജസ്ഥാനിലെ എഴുപതുകാരനായ ആള്‍ദൈവം ഫലഹാരി ബാബ അറസ്റ്റില്‍. രാജസ്ഥാനിലെ ആള്‍വാറില്‍ നിന്നുള്ള എഴുപതുകാരനായ പ്രപന്നാചാര്യ ഫലഹാരി മഹാരാജ് താന്‍ 25 വര്‍ഷം പഴങ്ങള്‍ മാത്രം കഴിച്ചാണ് ജീവിക്കുന്നത് എന്ന വെളിപ്പെടുത്തലിനു ശേഷമാണ് ഫലഹാരി ബാബയെന്ന പേരില്‍ പ്രശ്‌സ്തി നേടിയത്.
ഛത്തീസ്ഗഡ് സ്വദേശിനിയായ 21 കാരി നല്‍കിയ പരാതിയിലാണ് ഫലഹാരി കുടുങ്ങിയത്. ബാബയുടെ ദിവ്യധാം ആശ്രമത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് സംഭവം നടന്നത്. അറസ്റ്റിലാകുമെന്ന ഭീതിയില്‍ കടുത്ത രക്തസമ്മര്‍ദ്ദവുമായി ഇയാള്‍ ആശുപത്രിയിലായിരുന്നു. നിയമ വിദ്യാര്‍ത്ഥിനിയായ യുവതിയുടെ മാതാപിതാക്കള്‍ 15 വര്‍ഷത്തിലേറെയായി ബാബയുടെ അനുയായികളാണ്.
യുവതിക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനായി എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് ബാബയായിരുന്നു. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ ലഭിച്ച 3,000 രൂപ ബാബയ്ക്ക് സമര്‍പ്പിക്കാനാണ് യുവതി ആമ്രമത്തില്‍ എത്തിയത്. എന്നാല്‍ ഗ്രഹണ ദിവസം ആയതിണാല്‍ ആരെയും മുഖം കാണിക്കില്ലെന്ന് ആശ്രമത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചു. അന്നേ ദിവസം ആശ്രമത്തില്‍ തന്നെ തങ്ങാനും ഇവരോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് അന്നു ശെവകുമന്നരം യുവതിയെ മുറിയിലേയ്ക്ക് വിളിപ്പിച്ച് ബാബ പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. സംഭവം പുറത്തു പറയരുതെന്ന് ബാബയുടെ അനുയായികള്‍ ഭീഷണിപ്പെടുത്തിയതായും അതിനാലാണ് സംഭവം പുറത്തു പറയാതിരുന്നതെന്നും യുവതിയുടെ കുടുംബം വ്യക്തമാക്കി. എന്നാല്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് പിടിയിലായതോടെ പരാതിയുമായി യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല