സ്വന്തം ലേഖകന്‍: പാകിസ്താനില്‍ എത്തിയാല്‍ സാനിയ മിര്‍സ ബുര്‍ഖ ധരിക്കുമെന്ന് വ്യാജപ്രചരണം; വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഇന്ത്യയില്‍ മോഡേണ്‍ വസ്ത്രങ്ങളും പാകിസ്താനില്‍ ബുര്‍ഖയുമാണ് സാനിയ ധരിക്കുന്നത് എന്ന തരത്തിലാണ് പ്രചരണം.
താരക് ഫേഹ്ത ഫാന്‍ ക്ലബ്ബ് എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ ആള്‍ട്ട് ന്യൂസ് പുറത്ത് വിട്ടു. സാനിയ മിര്‍സ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച ചിത്രവും ബുര്‍ഖ ധരിച്ച മറ്റൊരു ചിത്രവും കാണിച്ചായിരുന്നു വ്യാജ പ്രചരണം. ഇന്ത്യയില്‍ എത്തിയാല്‍ മോഡേണ്‍ ആകുമെന്നും പാകിസ്താനില്‍ ബുര്‍ക്ക ധരിക്കുമെന്നും ചിത്രത്തിനോടൊപ്പമുള്ള സന്ദേശത്തില്‍ പറയുന്നു.
എന്നാല്‍ ബുര്‍ക്ക ധരിച്ച ചിത്രം സൗദിയിലെ മെക്ക യില്‍ തീര്‍ത്ഥാടനത്തിന് പോയപ്പോള്‍ ധരിച്ചതാണെന്ന് ആള്‍ട്ട് ന്യൂസ് ഗൂഗിളിന്റെ റിവേഴ്‌സ് ഇമെജ് സൗകര്യം വെച്ച് കണ്ടെത്തി. എന്നാല്‍ സാനിയ മിര്‍സ പാകിസ്താനില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളില്‍ മോഡേണായ വസ്ത്രങ്ങള്‍ ധരിച്ചതായും കാണാം. ഇവയില്‍ ഇന്ത്യയിലായിരുന്നപ്പോള്‍ ധരിച്ചതിനോട് സമാനമായ വസ്ത്രങ്ങളാണ് എന്നും ആള്‍ട്ട് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല