വരുമാനം കുറവ്; ചിലവ് ഇരട്ടി, ഇതില്‍പ്പരം എന്ത് വേണം കുടുംബജീവിതം തകിടം മറിയാന്‍ ! ഇടത്തരം കുടുംബങ്ങളുടെ ജീവിതം ഏറെ ദുഷ്കരമായിരിക്കുകയാണ് ബ്രിട്ടനിലെന്നു വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടിയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്, റിപ്പോര്‍ട്ടില്‍ പറയുന്നത് കുടുംബ വരുമാനത്തില്‍ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഉണ്ടായിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ ഇടിചിലാണ് ഉണ്ടായിരിക്കുന്നതെന്നാണ്. വരുമാനം കുറഞ്ഞതും വിലക്കയറ്റവും മൂലം ഇടത്തരം കുടുംബങ്ങള്‍ രാജ്യത്ത് ദാരിദ്രം മുന്നില്‍ കണ്ടാണത്രേ ജീവിക്കുന്നത്. ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും 500000 കുട്ടികള്‍ ദാരിദ്രത്തിന്റെ വക്കിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു തൊട്ട് പുറകെയാണ് ഇപ്പോള്‍ ഈ റിപ്പോര്‍ട്ടും വന്നിരിക്കുന്നത് എന്നത് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന ആശങ്ക ചെറുതൊന്നുമല്ല.
കണക്കുകള്‍ വിശദ്ധമായി പരിശോധിച്ചാല്‍ വ്യക്തമാകുന്നത്, രണ്ട് കുട്ടികളുള്ള ദമ്പതികള്‍ക്ക് ശരാശരി ജീവിത നിലവാരത്തില്‍ ജീവിക്കണമെങ്കില്‍ 2013 ആകുമ്പോഴേക്കും 2080 പൌണ്ട് അധികമായി കണ്ടെത്തേണ്ടി വരും അതേസമയം ഇടതതരക്കാരുടെ ശരാശരി കുടുംബ വരുമാനം കഴിഞ്ഞ വര്‍ഷം 30056 പൌണ്ടില്‍ നിന്നും 27976 പോണ്ടായി കുറയുകയാണ് ഉണ്ടായിട്ടുള്ളത്. ഐഎഫ്എസ് പറഞ്ഞത് വെച്ച് നോക്കുകയാണെങ്കില്‍ വരുന്ന രണ്ട് വര്‍ഷത്തിനിടയില്‍ വരുമാനത്തില്‍ ഏറ്റവും കുറഞ്ഞത് 7 ശതമാനത്തിന്റെ എങ്കിലും ഇടിച്ചില്‍ ഉണ്ടാകും- അതും കഴിഞ്ഞ 35 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കുടുംബ വരുമാനതിലേക്കാണത് നയിക്കുക.
കണക്കുകള്‍ ചുവടെ കൊടുക്കുന്നു
സാമ്പത്തിക വിദഗ്തര്‍ സെപ്റ്റംബറില്‍ അല്പം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും റോയല്‍ വെഡിംഗ്, ഹോളിഡെ തുടങ്ങിയ ഈ പ്രതീക്ഷകളെ അസ്ഥാനതാക്കുകയായിരുന്നു. ഐഎഫ്എസിന്റെ കണക്ക് പ്രകാരം 600000 കുട്ടികള്‍ കൂടി ദാരിദ്രത്തിന്റെ പിടിയിലമര്‍ന്ന് 2013 ല്‍ ദാരിദ്രരുടെ എണ്ണം 3.1 മില്യനായി വര്‍ദ്ധിക്കുമെന്നും സൂചിപ്പിക്കുന്നുണ്ട്. കൊയാലീഷന്‍ നികുതിയും, ബെനിഫിറ്റ് പരിഷ്കരണവും മുതല്‍ യൂണിവേഴ്സിറ്റി വര്‍ദ്ധനവും വരെ കുടുംബജീവിതത്തെ തകിടം മറിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല