എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി അഥവാ വിമാനയാത്രികരുടെ നികുതി ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിട്ടാണ് ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ ഇപ്രാവശ്യം ജനങ്ങളെ വലക്കുവാന്‍ പോകുന്നത്. ഇപ്പോഴേ ലോകത്തിലെ ഏറ്റവും കൂടുതല്‍ അധിക വിമാനയാത്രാ നികുതി അടക്കുന്ന ഒരു രാജ്യമാണ് ബ്രിട്ടന്‍. എന്നാല്‍ ഈ നികുതിയില്‍ ഉണ്ടാക്കുവാന്‍ പോകുന്ന വര്‍ദ്ധനവ് സാധാരണ ജനങ്ങളുടെ നടുവൊടിക്കും. അല്ലെങ്കില്‍ തന്നെ നികുതി,ചെലവ് ചുരുക്കല്‍ എന്നും പറഞ്ഞു ജീവിക്കുവാന്‍ പെടാപാട് നടത്തുകയാണ് ജനങ്ങള്‍. ഇതിനിടയിലാണ് സര്‍ക്കാര്‍ വക ഈ വര്‍ദ്ധനവ്.
ഇനി മുതല്‍ ആസ്ത്രേലിയയിലെ സിഡ്നിയിലേക്ക് പോകണം എങ്കില്‍ അഞ്ഞൂറ് പൌണ്ട് നികുതി എങ്കിലും ഒരു കുടുംബം സര്‍ക്കാര്‍ ഭണ്ഡാരത്തില്‍ നിക്ഷേപിക്കെണ്ടതായി വരും. 2005ല്‍ ഇത് വെറും എണ്പതു പൌണ്ട് ആയിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ പലരും ഞെട്ടും. നാല് പേരുള്ള ഒരു സ്കോട്ട്‌ലന്‍ഡ് കുടുംബം ഇനി മുതല്‍ ലണ്ടനില്‍ വര്ഷം മൂന്നു തവണ സന്ദര്‍ശനം നടത്തണം എങ്കില്‍ നികുതിയായി ഏകദേശം 420പൌണ്ട് അടക്കണം. 2005ല്‍ ഇത് 120പൌണ്ട് മാത്രമായിരുന്നു. ഇത് വഴി 2016ആകുന്നതോടെ ഖജനാവില്‍ വീഴുന്ന പണം മൊത്തം തുകയുടെ 46% ആയി ഉയരും.
ബ്രിട്ടീഷ് എയര്‍വേയ്സ് ,ഈസിജെറ്റ്,റ്യാന്‍ എയര്‍,വെര്‍ജിന്‍ അറ്റ്ലാന്റിക് തുടങ്ങിയ വിമാക്കമ്പനികളുമായി സര്‍ക്കാര്‍ പ്രതിനിധിയായ ഓസ്ബോണ്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇത് വഴി ഉയരാന്‍ പോകുന്നത് വിമാന ടിക്കറ്റ് നിരക്കാണ്. അല്ലെങ്കില്‍ത്തന്നെ ജനങ്ങള്‍ ഇപ്പോഴത്തെ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന മൂലം വിമാന യാത്ര പരമാവധി ഒഴിവാക്കുകയാണ്. അതിനിടയിലാണ് ഈ വര്‍ദ്ധനവ്. ഇത് പല കുടുംബങ്ങളുടെയും യാത്ര നിരുല്സാഹപ്പെടുത്തും എന്ന് കമ്പനികള്‍ അറിയിച്ചു. സാധാരണ ജനങ്ങള്‍ക്ക് ഇത് വഴി വിമാനയാത്രകള്‍ അപ്രാപ്യമാക്കുകയാണ് സര്‍ക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല