ആഘോഷമായി തന്നെയാണ് ബ്രിട്ടീഷുകാര്‍ ക്രിസ്തുമസിനെ സ്വീകരിച്ചത്. ഒരുപാട് പണം മുടക്കിതന്നെയാണ് പല ബ്രിട്ടീഷ് കുടുംബങ്ങളും ക്രിസ്തുമസ് വിരുന്നും സമ്മാനങ്ങളും ഒരുക്കിയത്. പല കുടുംബങ്ങളും വന്‍ തുകകള്‍ കടമെടുത്താണ് ക്രിസ്തുമസ് ആഘോഷിച്ചത്. എന്നാല്‍ ആഘോഷവേളകളുടെ അവസാനം ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് ഇരുട്ടടി ലഭിക്കുമെന്ന വാര്‍ത്തയുമായാണ് ബ്രിട്ടീഷ് പത്രങ്ങള്‍ വീട്ടുപടിക്കലെത്തുന്നത്.
പ്രധാനമായും സര്‍ക്കാര്‍ നടപ്പില്‍വരുത്തുന്ന മാറ്റങ്ങളാണ് ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് പ്രശ്‌നമാകുന്നത്. ബെനഫിറ്റില്‍ വരുത്തുന്ന മാറ്റങ്ങളും നികുതിയില്‍ ഉണ്ടാക്കിയ വന്‍ മാറ്റങ്ങളുമെല്ലാം ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് ഉണ്ടാക്കാന്‍ പോകുന്ന ആഘാതങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നതേയുള്ളു. എന്നാല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് വന്‍ പ്രശ്‌നമാകും സര്‍്ക്കാരിന്റെ പുതിയ തീരുമാനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍്ക്കാര്‍ നടപ്പില്‍ വരുന്ന പ്രധാനമാറ്റങ്ങള്‍ കുട്ടികളുള്ള കുടുംബങ്ങളെ ബാധിക്കുന്നവയാണ് എന്നതാണ് പ്രധാന പ്രശ്‌നമായി ചൂണ്ടി്ക്കാണിക്കപ്പെടുന്നത്. 2010-11 നും 2015-2016നും ഇടയിലുള്ള കാലഘട്ടത്തില്‍ കുട്ടികളുള്ള കുടുംബങ്ങളുടെ വാര്‍ഷിക വരുമാനത്തില്‍ 4.2%മാനത്തിന്റെ കുറവുണ്ടാകും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് വന്‍ പ്രശ്‌നമാണ് ബ്രിട്ടീഷ് കുടുംബങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്നത്. ഈ കുറവ് ശതമാനത്തില്‍നിന്ന് പണത്തിലേക്ക് മാറ്റിയാല്‍ ഏതാണ്ട് 1,250 പൗണ്ട് ഒരു വര്‍ഷത്തില്‍ വരുമാന ഇനത്തില്‍ കുറയുമെന്ന് ഫാമിലി ആന്റ് പാരന്റിംങ് ഇന്‍സ്റ്റിട്ട്യൂട്ട് വ്യക്തമാക്കുന്നു.
ഓരോ വര്‍ഷവും കുട്ടികളുള്ള കുടുംബങ്ങളുടെ വാര്‍ഷിക വരുമാനത്തില്‍ 0.9 ശതമാനത്തിന്റെ (215 പൗണ്ട്) കുറവുണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കുട്ടികളുള്ള കുടുംബങ്ങളുടെ ബെനഫിറ്റില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. എണ്ണയുടെ ഡ്യൂട്ടി കുറയ്്ക്കുമെന്നും വരുമാന നികുതി കുറയ്്ക്കുമെന്നെല്ലാം സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ആരും കരുതുന്നില്ല.
വരുമാനത്തില്‍ കാര്യമായ കുറവുണ്ടാകുന്നതോടെ കുടുംബങ്ങള്‍ കടുത്ത സാമ്പത്തിക പ്രശ്‌നത്തില്‍പ്പെടുമെന്നും കുട്ടികളുള്ള കുടുംബങ്ങളില്‍ വരുമാനനഷ്ടം ഭീദിതമായ രീതിയില്‍ ഉയരുമെന്നും പഠനസംഘം വെളിപ്പെടുത്തുന്നു. 2011 നും 2014നും ഇടയിലുള്ള വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വരുമാനനഷ്ടം ഉണ്ടാകാന്‍ പോകുന്നത് കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല