ഹാംപ്ഷെയറിലെ വെയ്റ്റ്റോസ് സൂപ്പര്മാര്്ക്കറ്റില് നിന്ന് വാങ്ങിയ സലാഡില്‍ ജീവനുളള തവള. ഹാംപ്ഷെയറിലെ താമസക്കാരിയായ ക്രിസ്റ്റീനയും മകളും വാങ്ങിയ സലാഡിലാണ് ജീവനുളള തവളയെ കണ്ടെത്തിയത്. സലാഡ് ബാസ്കറ്റ് ഉണ്ടാക്കാനായി ഉപയോഗിച്ച ഇലകള്ക്കുളളില് സുഖമായി കഴിയുകയായിരുന്നു കക്ഷി. തലേദിവസം വാങ്ങിയ സലാഡ് ഒരു ദിവസം മുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചെങ്കിലും തവളയ്ക്ക് ഒരു കുഴപ്പവുമുണ്ടായില്ല.
ഹാംപ്ഷെയറിലെ വെയ്റ്റ്റോസിന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് ക്രിസ്റ്റീന സലാഡ് വാങ്ങിയത്. ഉച്ചയ്ക്കത്തെ ലഞ്ചിനായി ഒരു ഭാഗം എടുത്ത ശേഷം ക്രിസ്റ്റീന ബാക്കിയുളളത് ഫുഡ് സേവ് ക്ലിപ്പ് ഇട്ട് തിരികെ ഫ്രി്ഡ്ജില് തന്നെ വെയ്ക്കുകയായിരുന്നു. ലഞ്ചിന് ശേഷം ക്രിസ്്റ്റീന ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സാലഡില്‍ തവളയെ കണ്ടെന്ന് പറഞ്ഞ് മകളുടെ ഫോണ്‍ കോള്‍ വരുന്നത്. വൃത്തിയായി തയ്യാറാക്കിയ സലാഡിന് കൂടുതല്‍ പണം ഈടാക്കുന്നുണ്ടെന്ന് ക്രിസ്റ്റീന പറഞ്ഞു. വന്‍ തുക നല്കി വാങ്ങിയ സലാഡില്‍ തവളയെ കണ്ടതോടെ അമ്മയും മകളും പരിഭ്രാന്തരാവുകയായിരുന്നു.
തവളയെ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയ അമ്മയും മകളും സലാഡ് ഭദ്രമായി സീല്‍ ചെയ്തശേഷം അത് തിരികെ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ കഴിഞ്ഞെങ്കിലും തവളയ്ക്ക് യാതൊരു കുഴപ്പവുമുണ്ടായില്ല. പിറ്റേദിവസം രാവിലെ തന്നെ വെയ്റ്റ്റോസ് അധികൃതറെത്തി സലാഡ് തവളയോട് കൂടി എടുത്തുകൊണ്ട് പോയി. സാധാരണയായി കിണറ്റില്‍ കാണപ്പെടാറുളള തവളയാണ് ഇതെന്ന് കരുതുന്നു.
സംഭവത്തില്‍ വെയ്റ്റ്റോസ് മാപ്പ് ചോദിച്ചു. ആഹാരം ഉണ്ടാക്കാനുളള സാധനങ്ങള്‍ കൃത്യമായി കഴുകിയശേഷം മാത്രമേ ഉണ്ടാക്കാറുള്ളെന്നും ആഹാരം ഉണ്ടാക്കുന്നതിന്റെ ഓരോ സ്റ്റേജിലും കൃത്യമായി പരിശോധിക്കാറുണ്ടെന്നും വെയ്റ്റ്റോസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുമെന്നും വെയ്റ്റ്റോസ് അധികൃതര്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ ഉറപ്പ് നല്കി.
യുകെയിലെ ആറാമത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശ്യംഖലയാണ് വെയ്റ്റ്റോസിന്റേത്. തൊഴിലാളികളുടെ പാര്‍ട്ട്ണര്‍ഷിപ്പ് ഉടമസ്ഥതയില്‍ സ്ഥാപിച്ച വെയ്റ്റ്റോസിന് രാജ്യത്താകമാനമായി 282 ശാഖകള്‍ ആണുളളത്. ഇപ്പോഴത്തെ രാജ്ഞി ക്യൂന്‍ എലിസബത്ത് II നും മാതാവ് ക്യൂന്‍ എലിസബത്തിനും ചാള്‍സ് രാജകുമാരനും ഗ്രോസറികളും വൈനും സ്പിരിറ്റും എത്തിച്ച് നല്‍കാനുളള റോയല്‍ വാറന്റ് ഉളള സ്ഥാപനമാണ് വെയ്റ്റ്റോസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല