1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2015

സാല്‍ഫോഡ് മലയാളി അസോസിയേഷന്‍ ആതിഥെയത്വം വഹിച്ച ചടങ്ങില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡഡ് അഡ്വ സിജു ജോസഫിന്റെ അധ്യക്ഷതയില്‍ യുക്മ നാഷണല്‍ സിക്രട്ടറി ശ്രീ സജിഷ് ടോം ഉദ്ഘാടനം ചെയ്തതോടെ ‘ഫാമിലി ഫണ് ഡേ’ യ്ക്ക് തുടക്കമായി.

നോര്‍ത്ത് വെസ്റ്റ് റീജിയനിലെ വിവിധ അസോസിയേഷനുകളില്‍ നിന്നെത്തിയ അംഗങ്ങളുടെ ഒരു കുടുംബ കൂട്ടായ്മ്മയാണ് സാല്‍ഫോഡില്‍ അരങ്ങേറിയത്.വിവിധ ആള്‍ക്കാരുടെ ഒരു പരിചയപ്പെടലും മനസ്സുകുളിര്‍ക്കെ ആസ്വധിക്കാനുമുള്ള കൊച്ചുകൊച്ചു കലാ വിരുന്നുകളും ഒത്തു ചേര്‍ന്ന ഒരു വേദിയായി ഈ ‘ഫാമിലി ഫണ് ഡേ’ മാറിയെന്നതില്‍ എല്ലാവരോടും നന്ദി പറയുന്നു.

ഫാമിലി ഫണ് ഡെ യുടെ ഭാഗമായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ നിരവധി കുട്ടികളാണ് പങ്കെടുത്തത് 12 വയസ്സിനു മുകളിലുള്ളവരുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് നവീന്‍ തങ്കച്ചന്‍ രണ്ടാം സ്ഥാനം ലഭിച്ചത് നേഹ ബിജു മൂന്നാം സ്ഥാനം ലഭിച്ചത് ജയിസന്‍ ജിജി എന്നിവര്‍ക്കാണ്.12 വയസ്സിനു താഴെയുള്ളവരുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം പങ്ക് വച്ചത് അഞ്ചെല ടോം,ജോഷ്‌ന ജിജി രണ്ടാം സ്ഥാനം പങ്ക് വച്ചത് ,ക്രിസ്റ്റി തങ്കച്ചന്‍ ,ജോഹന ജിജി മൂന്നാം സ്ഥാനം പങ്ക് വച്ചത് സാന്ദ്ര സോണി ,ടീന വര്‍ക്കി എന്നിവര്‍ക്കാണ്.

ഈ ഫാമിലി ഫണ്‍ ഡെ യുടെ ഒരു വലിയ പ്രത്യേകതയെന്നത് രണ്ട് അംഗങ്ങളുടെ അമ്മമാര്‍ രണ്ട് ചെറുപ്പക്കാരെ പരാജയപ്പെടുത്തിയതും സെമിയില്‍ അവര്‍ പരസ്പരം ഏറ്റുമുട്ടി നിശ്ചിത സമയം പിടിച്ച് ടൈ ബ്രെക്കര്‍ ആയതും എല്ലാവരെയും സന്തോഷഭരിതരാക്കി.സാല്‍ഫോഡ് മലയാളി അസോസിയേഷനിലെ ലജു ജേക്കബിന്റെ അമ്മ ശ്രീമതി അച്ചാമ്മയെയും സിന്ദുവിന്റെ അമ്മ ശ്രീമതി ചന്ദ്രികയെയും ഈ ചടങ്ങില്‍ പ്രത്യേകം ആദരിക്കുകയും ട്രോഫി നല്കുകയും ചെയ്തു.

സ്ത്രികളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് സാല്‍ഫോഡ് മലയാളി അസോസിയേഷനിലെ സിന്ദുവിനും രണ്ടാം സ്ഥാനം ലഭിച്ചത് ഗ്രേസി ജയിംസ് എന്നിവര്‍ക്കുമാണ്. പുരുഷന്മ്മാരുടെ 70 കിലോയ്ക്ക് മുകളിലുള്ളവരുടെ പഞ്ചഗുസ്തി മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ബോല്‍ട്ടനിലെ ജോഷി വര്‍ക്കി രണ്ടാം സ്ഥാനം ലഭിച്ചത് ഒല്‍ദാമിലെ ലൈജു മാനുവല്‍ എന്നിവര്‍ക്കാണ്. പുരുഷന്മ്മാരുടെ 70 കിലോയ്ക്ക് താഴെയുള്ളവരുടെ പഞ്ചഗുസ്തി മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ബോള്‍ട്ടനിലെ നോയല്‍ തോമസ് രണ്ടാം സ്ഥാനം ലഭിച്ചത് സാല്‍ഫോഡിലെ ബിനോയി മാത്യുവും ആണ്.

യുകെയില്‍ ആദ്യമായി സൂപ്പര്‍ ടാലെന്റ്‌റ് ആവാര്‍ഡ് മല്‍സരം നടത്തിയത് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനാണ്.കുട്ടികളിലെ പൊതുവിജ്ഞാനവും ബുദ്ധി മികവും കൂട്ടിയിണക്കിയുള്ള ഒരു മത്സരമാണ് നടത്തിയത്.യുക്മ നോര്‍ത്ത് വെസ്റ്റ് സൂപ്പര്‍ ടാലെന്റ്‌റ് 2015 കിരീടം കരസ്ഥമാക്കിയത് ജെഫ് മാത്യുവാണ്.ഫസ്റ്റ് റണ്ണര്‍ അപ്പ് ആയത് ഫെബിന്‍ സോണിയാണ്.ഈ മത്സരത്തില്‍ പങ്കെടുത്തവരുടെ മികവ് എടുത്തുപറയേണ്ടതാണ്.ഇവരെ പ്രത്യേകം അഭിനന്ദിക്കുന്നു.
.
മുന്‍ യുക്മ സ്റ്റാര്‍ സിംഗര്‍ ശ്രീ രഞ്ജിത്ത് ഗണേഷിന്റെ ഗാനങ്ങളും ഓള്‍ഡാമില്‍ നിന്നെത്തിയ ഗിറ്റാറിസ്റ്റ് ആനൂപിന്റെ പ്രകടനവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.ജെയിംസ് & ബിജു കൂട്ടുകെട്ടിന്റെ രുചികരമായ ഭക്ഷണം ചടങ്ങിന് കൂടുതല്‍ ആസ്വാധ്യതയേകി.

ആതിഥേയത്വം വഹിച്ച സാല്‍ഫോഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ ജിജി അബ്രഹാമിന്റെ നേതൃത്വത്തില്‍ ,അവിടുത്തെ അംഗങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെയാണ് ഈ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. ഇവരെ പ്രത്യേകം അഭിനന്ദിക്കുന്നു.

അവതാരകരായെത്തിയ ട്രീസ ജെയിംസ് ,സോവിയ സോണി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ഭാഗിയുമുള്ളതാക്കി.ചിത്ര രചനയുടെയും പഞ്ചഗുസ്തിയുടെയും ജഡ്ജസ് ആയിയെത്തിയ ആര്‍ട്ടിസ്റ്റ് മോനിച്ചന്റെയും ശ്രീ തങ്കച്ചന്റെയും നിസ്വാര്‍ത്ഥ സേവനം ഫാമിലി ഫണ്‍ ഡെ യ്ക്ക് കൂടുതല്‍ കരുത്തേകി.

ചടങ്ങില്‍ യുക്മ നാഷണല്‍ ജോയിന്റ് സിക്രട്ടറി ശ്രിമതി ആന്‍സി ജോയി,നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം ശ്രീ ദിലീപ് മാത്യു ,റീജിയണല്‍ വൈസ് പ്രസിഡണ്ട് ശ്രീ ജോബ് ജോസഫ് ,ട്രഷറര്‍ ശ്രീ ലൈജു മാനുവല്‍,സാല്‍ഫോഡ് അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ ജിജി അബ്രഹാം, സിക്രട്ടറി ശ്രീ ബിജു കരോടന്‍ ട്രഷറര്‍ ശ്രീ സോണി തോമസ് എന്നിവര്‍ ആശംസകളറിയിച്ചു സംസാരിച്ചു. ,റീജിയണല്‍ സിക്രട്ടറി ശ്രീ ഷിജോ വര്‍ഗ്ഗീസ് സ്വാഗതവും ആര്ട്‌സ് കോഡിനെറ്റര്‍ ശ്രീ സുനില്‍ മാത്യു നന്ദിയും അര്‍പ്പിച്ചു.

ഫാമിലി ഫണ്‍ ഡെയുടെ വിജയത്തിനായി സഹകരിച്ച ഫസ്റ്റ് റിംഗ് ഗ്ലോബല്‍ ഒന്‍ലൈന്‍ ട്യുഷനും,അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വിസസും,ഏലൂര്‍ കണ്‍സള്‍ട്ടന്‍സിയും,ബീ വണ്‍ യുകെയ്ക്കും പ്രത്യേകം നന്ദിയര്‍പ്പിക്കുന്നു.

ഈ ഫാമിലി ഫണ് ഡെയില്‍ പങ്കെടുത്ത എല്ലാ മഹത് വ്യക്തികള്‍ക്കും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പ്രത്യേകം നന്ദി ഒരിക്കല്‍കൂടി അറിയിക്കട്ടെ .
ആഘോഷ പരിപാടികളുടെ ഫോട്ടോകള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.