ഇപ്പോള്‍ ബ്രിട്ടണില്‍ ജനിച്ചുപോയതിന് ജനങ്ങള്‍ മനസാ ദുഃഖിക്കുന്നുണ്ടാകും. കാരണം, അത്ര ഭീകരമാണ് ബ്രിട്ടണിലെ കാര്യങ്ങള്‍. 1977നുശേഷമുള്ള ഏറ്റവും കുറഞ്ഞ വരുമാനമാണ് ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് ലഭിക്കുന്നത്. ഡിസ്പോസിബിള്‍ ഇന്‍കം ( ഒരു വ്യക്തിയുടെ മുഴുവന്‍ സമ്പാദ്യത്തില്‍നിന്ന് ആ വ്യക്തി അടയ്ക്കേണ്ടിവരുന്ന നികുതി കുറയ്ക്കുമ്പോള്‍ കിട്ടുന്ന തുകയാണ് ഡിസ്പോസിബിള്‍ ഇന്‍കം) ഇപ്പോള്‍ കേവലം 1.2% മാത്രമാണ്. ഒരുകാരണവശാലും ഇപ്പോഴത്തെ അവസ്ഥയില്‍ ബ്രിട്ടണില്‍ ജീവിക്കാന്‍ സാധിക്കില്ല എന്നാണ് ഇതില്‍നിന്ന് മനസിലാക്കാവുന്നത്. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതെന്ന് ഓര്‍ക്കണം.
1977നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഇത് ഭീതിപ്പെടുത്തുന്ന മട്ടില്‍ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ കരുത്തിനെ വെളിവാക്കുന്നത് ഡിസ്പോസിബിള്‍ ഇന്‍കത്തിന്റെ വ്യത്യാസങ്ങളാണ്. നാണ്യപ്പെരുപ്പത്തേയും മറ്റും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഡിസ്പോസിബിള്‍ ഇന്‍കത്തിന്റെ കുറവ് ബ്രിട്ടീഷ് സാമ്പത്തികരംഗത്തുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്ന് തീര്‍ച്ചയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല