സ്വന്തം ലേഖകന്‍: സ്വന്തം ഭാര്യയേും മകളേയും സഹോദരിയേയും കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്ത വ്യക്തി അതിന് വിശദീകരണം നല്‍കിയത് ഫെയ്‌സ്ബുക്കില്‍. കനേഡിയന്‍ പൗരനായ റാന്‍ഡി ജാന്‍സണ്‍ ആണ് എന്ത് കൊണ്ടാണ് താന്‍ കൊലപാതകം നടത്തിയത് എന്ന് വിശദീകരിച്ച് കൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
കഴിഞ്ഞ ദിവസമാണ് റാന്‍ഡി ജാന്‍സണ്‍ ഭാര്യ ലോറലിനേയും മകള്‍ എമിലിയേയും സഹോദരി ഷെല്ലിയേയും വധിച്ച ശേഷം ആത്മഹത്യ ചെയ്തത്. 19 കാരിയായ മകള്‍ എമിലി കഠിനമായ മൈഗ്രേന്‍ മൂലം ജീവിതകാലം മുഴുവന്‍ വിഷമിക്കുന്നത് സഹിക്കാന്‍ കഴിയാതെയാണ് താനവളെ കൊന്നതെന്ന് ജാന്‍സണ്‍ പറയുന്നു.
മകളുടെ മരണം സഹിക്കാന്‍ ഒരമ്മയ്ക്കും കഴിയില്ല എന്നതിനിലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും, താന്‍ ചെയ്ത കൊലപാതകങ്ങള്‍ മൂലം സഹോദരിക്ക് അപമാനമുണ്ടാകാതിരിക്കാനാണ് സഹോദരിയേയും ഇല്ലാതാക്കിയത് എന്നും ജാന്‍സണ്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.
തന്റെ മകള്‍ ഒരു നിമിഷം പോലും വേദന സഹിക്കുന്നത് തനിക്ക് താങ്ങാന്‍ കഴിയില്ല. മൈഗ്രേന്‍ മൂലം അവളുടെ ജീവിതം താറുമാറാകുകയും പഠനം പോലും ഉപേക്ഷിക്കേണ്ടി വരുകയും ചെയ്‌തെന്ന് ജാന്‍സണ്‍ ഓര്‍മ്മിക്കുന്നു. ഫെയ്‌സ്ബുക്കില്‍ ഈ പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കം ജാന്‍സണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
ലോകത്ത് ഒരാള്‍ക്കും ചെയ്യാന്‍ കഴിയാത്ത അത്രയും ക്രൂരമായ പ്രവൃത്തിയാണ് തന്റേതെന്നും അതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും ജാന്‍സണ്‍ വ്യക്തമാക്കുന്നു. ഇന്ന് തന്റെ കുടുംബം എല്ലാ വേദനകളില്‍ നിന്നും മുക്തമായെന്ന് പറഞ്ഞാണ് ജാന്‍സണ്‍ന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല