കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ ഹരിണി (17)എന്ന പെണ്‍കുട്ടിയ്ക്ക് വേണ്ടി തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുയാനെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ മാതാപിതാക്കള്‍ പൊതു ജനങ്ങളോട് തങ്ങളുടെ മകള്‍ ഹരിണിയെ കണ്ടെത്താന്‍ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. അനോരെക്സ്യ എന്ന രോഗത്തിന് അടിമയാണ് ഈ പെണ്‍കുട്ടി. ശരീരം വല്ലാതെ മെലിയുന്നതും ഭാരം കുരയുന്നതുമായ അസുഖമാണിത് ചികിത്സയ്ക്കായി ഗ്ലോസേസ്ടര്‍ ഷെയറില്‍ താമസിക്കുകയായിരുന്നു ഹരിനിയും കുടുംബവും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹരിനിയെ കാണാതായത്. വലിയ നാണക്കാരിയായ ഹരിണി എന്തെങ്കിലും കഴിച്ചിട്ട് നാലഞ്ച് ദിവസങ്ങളായിക്കാനും എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ആരോടും അടുക്കാത്ത പ്രക്രുതമാനെന്നു ഹരിണിയുടെ സഹോദരി സാഷാ പറഞ്ഞു. ആരെങ്കിലും അവളെ കാണുകയാണെങ്കില്‍ കണ്‍വെട്ടത് തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തി വീട്ടിലേയ്ക്കോ പോലീസിനെയോ വിവരം അറിയിക്കണമെന്ന്‍ അമ്മ പയഗാല അപേക്ഷിച്ചു. തന്റെ അസുഖം അവളെ മാനസികമായി വിഷമിപ്പിക്കുന്നുണ്ടാമെന്നും അത് കാരണം അവള്‍ ഒടിപ്പോയതാകാനും സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. ഹരിണിയുടെ തിരോധാനം ദുസ്വപ്നം പോലെയുണ്ടെന്നു അച്ഛന്‍ പറഞ്ഞു.
അവസാനമായി കാണുമ്പോള്‍ വെള്ള ടി ഷര്‍ട്ടും കടും നിറത്തിലുള്ള ട്രൌസറുമായിരുന്നു ഹരിണി ധരിച്ചിരുന്നത്. പോലിസ് മാത്രം അന്വേഷിച്ചാല്‍ മതിയവില്ലെന്നു കണ്ടു നാട്ടുകാരുടെ സഹായം കുടി അഭ്യര്‍ഥിച്ചിരിക്കുകയാണു കുടുംബം.
ഹരിനിയെ എവിടെയെങ്കിലും കാണുകയാണെങ്കില്‍ വിളിച്ചറിയിക്കാന്‍ പ്രത്യേക ടെലഫോണ്‍ നമ്പരും ഉണ്ട്ട്.
0800 056 0154 അല്ലെങ്കില്‍ മൊബൈലില്‍ നിന്ന് 0207 158 0011.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല