1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2012

ഈ കുടുംബത്തെ ജനങ്ങള്‍ വെള്ളക്കാരുടെ കുടുംബം എന്നാണു വിളിക്കുന്നത്‌. എന്നാല്‍ പത്തു അംഗങ്ങള്‍ ഉള്ള ആ കുടുംബം ആല്‍ബിനോ എന്ന രോഗം കൊണ്ട് അതായത് വെള്ളപ്പാണ്ട് കൊണ്ട് വലയുകയാണെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. ഇന്ത്യന്‍ വംശജനായ കുടുംബനാഥന്‍ രോസേതുരായ് പുള്ളന്‍ (50) ഭാര്യ മണി(45) മറ്റു എട്ടംഗങ്ങള്‍ ഇന്ന് ഗിന്നസ്ബുക്കിന്റെ പടി വാതിലിലാണ്. മക്കള്‍ വിജയ്‌, ശങ്കര്‍, റാംകിഷന്‍,രേണു, ദീപ, പൂജ എന്നിവര്‍ക്കും ഈ രോഗം പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്.

മകളായ രേണു വിവാഹം കഴിച്ചത് മറ്റൊരു ആല്‍ബിനോ രോഗിയായ റോഷേനെയാണ്. ഈ വൈകല്യം ഉള്ളവര്‍ക്ക് തലമുടിയും തൊലിയും വെളുത്ത നിറമായിരിക്കും. കാഴ്ചക്കുറവും ഈ രോഗത്തിന്റെ പാര്‍ശ്വഫലമാണ്. ആര്‍ക്കും ശരിയായി അധികനേരം സൂര്യപ്രകാശത്തിനു നേരെ നില്‍ക്കുവാന്‍ പോലും സാധിക്കുകയില്ല. ഇപ്പോള്‍ ഡല്‍ഹിയിലെ ഒരു ബെഡ്റൂം മാത്രമുള്ള ഫ്ലാറ്റിലാണ് ഈ കുടുംബം താമസിക്കുന്നത്.

1983ല്‍ വിവാഹം കഴിഞ്ഞ രോസേതുരായും മണിയും തമിഴ്നാട് നിന്നും ഡല്‍ഹിയിലേക്ക്‌ മാറി താമസിക്കുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ ആല്‍ബിനിസം ഭാഗ്യവും ധനവും കൊണ്ട് വരുമെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ അതൊന്നും സംഭവിച്ചില്ല എന്നാണു ഈ കുടുംബം സാക്ഷ്യപ്പെടുത്തുന്നത്. ദല്‍ഹിയിലെ ജനങ്ങള്‍ കൂടുതല്‍ സഹൃദയരായിരുന്നു. പലരും തങ്ങള്‍ വിദേശീയര്‍ ആണെന്നാണ്‌ ധരിച്ചിരുന്നതെന്നും ഇവര്‍ പറയുന്നു. പക്ഷെ ആല്‍ബിനിസം എന്ന അവസ്ഥ ഈ കുടുംബത്തെ ഒരിക്കലും തളര്‍ത്തിയില്ല. ഇതിനു പിറകില്‍ ആറു അംഗങ്ങള്‍ ഉള്ള ആല്‍ബിനിസം കുടുംബം ജീവിക്കുന്നത് കാനഡയിലും യു.എസിലുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.