ദൈനംദിന ചെലവ് ക്രമാതീതമായി കൂടിയത് കുടുബങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്.വിലക്കയറ്റത്തിന് ആനുപാതികമായി ശമ്പളം കൂടാത്തത് മൂലം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബ്രിട്ടിഷ് കുടുംബങ്ങള്‍ പെടാപ്പാട് പെടുകയാണ്.ബ്രിട്ടനിലെ ജോലിക്കാരിലെ എണ്‍പതു ശതമാനവും സ്വകാര്യ മേഖലയില്‍ നിന്നുള്ളവരാണ്.ഇതില്‍ ഭൂരിപക്ഷത്തിനും നാണയപ്പെരുപ്പത്തിന് ആനുപാതികമായ ശമ്പളവര്‍ധന ലഭിച്ചിട്ടില്ല.നാണ്യപ്പെരുപ്പം 3.5 ശതമാനം ആയിരിക്കെ സ്വകാര്യ മേഖലയിലെ ശരാശരി ശമ്പള വര്‍ധന മൂന്നു ശതമാനം മാത്രമാണ്.
അതേസമയം നിര്‍മാണ മേഖലയില്‍ ശമ്പളം മരവിപ്പിച്ചിരിക്കുകയാണ്.കൂടാതെ എന്‍ എച്ച് എസ് അടക്കമുള്ള പൊതു മേഖലയിലും കഴിഞ്ഞ രണ്ടു വര്‍ഷമായി ശമ്പള വര്‍ധനയില്ല.അതിനിടെ ബ്രിട്ടന്‍ രണ്ടാമതും മാന്ദ്യത്തിലേക്ക് വീണെന്ന വാര്‍ത്ത കൂടുതല്‍ സ്വകാര്യ സംരംഭകരെ ശമ്പളം മരവിപ്പിക്കാന്‍ പ്രേരിരതരാക്കും.എല്ലാ വര്‍ഷവും ഉണ്ടാവുന്ന വാഹന/ഗാര്‍ഹിക ഇന്ധന വില വര്‍ധനയാണ് ആളുകളെ കൂടുതല്‍ കുരുക്കിലാക്കുന്നത്.
ഈ മാസം വരെ കുറഞ്ഞ നിരക്കില്‍ ആയിരുന്ന മോര്‍ട്ട്ഗേജ് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കുടുംബങ്ങളെ സഹായിച്ചിരുന്നു.എന്നാല്‍ ഈ മാസം മുതല്‍ മോര്‍ട്ട്ഗേജ് അടവും കൂടുമെന്നതോടെ മാസബജറ്റ് താളം തെറ്റുമെന്നു തീര്‍ച്ച.ഇക്കഴിഞ്ഞ വര്‍ഷം ഭക്ഷണ വിലയില്‍ മാത്രം ഉണ്ടായ വര്‍ധന അഞ്ചു ശതമാനത്തോളമാണ്.കഴിഞ്ഞ നാലു വര്‍ഷങ്ങളായി നാണയപ്പെരുപ്പത്തില്‍ കുറഞ്ഞ നിരക്കിലാണ് ശമ്പള വര്‍ധന ലഭിക്കുന്നത്.ഇതോടെ മാസാമാസം കാര്യങ്ങള്‍ എങ്ങിനെയെങ്കിലും ഓടിപ്പോയാല്‍ മതി എന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികള്‍ അടക്കമുള്ള ഭൂരിപക്ഷം യു കെ നിവാസികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല