തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ വീണ്ടും മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യവുമായി ആരാധകന്‍ സ്വയം കുരിശില്‍ തറച്ചു. എ. ഐ. എ.ഡി.എം.കെ പ്രവര്‍ത്തകന്‍ ഷിഹാന്‍ ഹുസൈനിയാണ് സ്വന്തം ശരീരം ഒരു മരക്കുരിശില്‍ തറച്ചത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഹുസൈനി കടുംകൈ ചെയ്യാന്‍ മുതിര്‍ന്നത്. മരക്കുരിശില്‍ കയറി നിന്ന ഹുസൈനിയുടെ കാലുകളിലും കൈകളിലും പ്രവര്‍ത്തകര്‍ ഇരുമ്പാണികള്‍ അടിച്ചു കയറ്റുകയായിരുന്നു. ബസന്ത് നഗറിലെ ഒരു ഹാളില്‍ വച്ചായിരുന്നു കുരിശേറ്റം. സംഭവത്തിന്റെ ആറ് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തു വന്നിട്ടുണ്ട്.
ജയലളിതയുടെ തീവ്ര ഭക്തനും അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനുമാണ് കരാട്ടെ വിദഗ്ദന്‍ കൂടിയായ ഹുസൈനി. കായിക താരങ്ങളെ ഒരുപാട് സ്‌നേഹിക്കുന്ന ആളാണ് ജയലളിതയെന്ന് ഹുസൈനി മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടു തന്നെയാണ് അമ്മക്കു വേണ്ടി ആണി അടിച്ചു കയറ്റുന്ന തീവ്ര വേദന സഹിക്കാന്‍ തയ്യാറായത്.
അനധികൃത സ്വത്തു സമ്പാദന കേസിലാണ് ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെ ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജി വക്കുകയായിരുന്നു. പകരം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത പനീര്‍ശെല്‍വം ഭക്തി കാരണം ആകട്ടെ അമ്മ ഇരുന്നിരുന്ന മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ പോലും ആദ്യ രണ്ടു മാസം തയ്യാറായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല