ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ നിന്നും ഓസ്ട്ലേലിയായിലേക്ക് കുടിയേറുന്ന ജോയി ജേക്കബിനും കുടുംബത്തിനും സുഹൃത്തുക്കള്‍ യാത്ര അയപ്പ് നല്‍കി. യുക്മ, ലെസ്റ്റര്‍ മലയാളി അസോസിയേഷന്‍ എന്നി സംഘടനകളുടെ സ്ഥാപകനേതാവായിരുന്ന ജോയി ജേക്കബ് മികച്ച സംഘാടകന്‍, കൂടാതെ സാമൂഹിക സാംസ്കാരിക സാമുദായിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു.
അദ്ദേഹത്തിന്റെ ഈ കുടിയേറ്റം ലെസ്റ്റിലെ മലയാളികള്‍ക്ക് തീരാനഷ്ടം തന്നെയാണെന്ന് ചടങ്ങളില്‍ സംസാരിച്ചവരെല്ലാംതന്നെ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തേയും കുടുംബത്തേയും മെമേന്റോ നല്‍കി ആദരിച്ചു. ഡാന്‍സ്, പാട്ട്, ഡിന്നര്‍ തുടങ്ങിയ പരിപാടികളോടെ സമ്മേളനം സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല