ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനുമായിരുന്ന പ്രിന്‍സ് തോമസിനും കുടുംബത്തിനും അസോസിയേഷന്‍ സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ ദിവസം വിഥിന്‍ഷോ സെന്‍റ് ജോണ്‍സ് സ്കൂള്‍ ഹാളില്‍ ചേര്‍ന്ന പ്രൗഡഗംഭീരമായ യാത്ര അയപ്പ് സമ്മേളനത്തില്‍ നൂറോളം അംഗങ്ങള്‍ പങ്കാളിയായി.
പതിവുപോലെ ജപമാല പ്രാര്‍ത്ഥനകളോടെ പരിപാടികല്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ജോസ് ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ചെയര്‍ പേഴ്സണ്‍ സുശീല ജേക്കബ്, പ്രിന്‍സിനും കുടുംബത്തിനും ബൊക്കെ നല്‍കി. പ്രസിഡന്റ് ജോബ് ജോര്‍ജ് അസോസിയേഷന്‍ ലോഗോ പതിപ്പിച്ച മെമോന്റോ പ്രിന്‍സിനും കുടുംബത്തിനും കൈമാറി. തഥവസരത്തില്‍ ഇമ്മാനുവേല്‍ മിന്റോയുടെ രണ്ടാം പിറന്നാള്‍ ആഘോഷവും നടന്നു. കെസിഎഎം കുടുംബങ്ങളുടെ പ്രത്യേക സന്ദേശം അടങ്ങിയ കാര്‍ഡ് പിറന്നാള്‍ ആഘോഷിച്ച ഇമ്മാനുവേല്‍ മിന്റോ പ്രിന്‍സ് അങ്കിളിനും കുടുംബത്തിനും കൈമാറി.
സെക്രട്ടറി ബിജു ആന്റണി. എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ബിജു ജോര്‍ജ്, കൂട്ടായ്മ അംഗമായ ബെന്നിച്ചന്‍ മാലു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തങ്ങള്‍ക്ക് നല്‍കിയ സ്നേഹോഷ്മളമായ യാത്രയയപ്പിന് മേരി പ്രിന്‍സ് നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ സിന്നറോടെ പരിപാടികള്‍ സമാപിച്ചു. പ്രസിഡന്റ് ജോസ് ജോര്‍ജ്, സെക്രട്ടറി ബിജു ആന്റോണി, ട്രഷറര്‍ ജോജി ചക്കാലയ്ക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല