സ്വന്തം ലേഖകന്‍: മഥുരയില്‍ 25,000 ആത്മഹത്യ ചെയ്യാന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജിക്ക് അപേക്ഷ നല്കി. സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരത്തിനു വേണ്ടി 17 വര്‍ഷം നീണ്ട നിയമയുദ്ധം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ അനുവാദം തേടിയത്.
വരുന്ന സ്വാതന്ത്ര്യദിനത്തില്‍ ആത്മഹത്യ ചെയ്യാനാണ് കര്‍ഷകരുടെ പദ്ധതി.
ഗോകുല്‍ അണക്കെട്ട് നിര്‍മ്മാണത്തെ തുടര്‍ന്ന് 700 ഏക്കര്‍ കൃഷിഭൂമി വെളളത്തിനടിയിലായവരാണ് ഈ കര്‍ഷകര്‍. ഭൂമി നഷ്ടമായതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.
1998 മുതല്‍ 11 ഗ്രാമങ്ങളിലെ കര്‍ഷകരാണ് പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്നത്. 700 ഏക്കര്‍ കൃഷിഭൂമിക്ക് 25,000 കര്‍ഷകര്‍ക്ക് ഏകദേശം 800 കോടി രൂപയോളം നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ഭാരതീയ കിസാന്‍ സംഘിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്.
ശനിയാഴ്ചയാണ് കര്‍ഷകര്‍ കൂട്ട ആത്മഹത്യക്ക് അനുവാദം ചോദിച്ച് രാഷ്ട്രപതിക്ക് കത്തെഴുതിയത്. വ്യാപം കേസിലെ 70 കുറ്റാരോപിതരും കഴിഞ്ഞ ദിവസം ആത്മഹത്യക്ക് അനുവാദം ചോദിച്ച് രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല