സ്വന്തം ലേഖകന്‍: പോള്‍ വാള്‍ക്കറിന്റെ അപ്രതീക്ഷിത മരണം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രങ്ങളുടെ ആരാധകരേയും അണിയറക്കാരേയും കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. വാള്‍ക്കര്‍ ഇല്ലാത്ത ഒരു ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും അശക്തരായിരുന്നു അവര്‍.
പോള്‍ വാള്‍ക്കറുടെ മരണത്തെ തുടര്‍ന്ന് പാതിവഴിയില്‍ നിന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഏഴാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുമ്പോഴേ വാള്‍ക്കറെ മടക്കി കൊണ്ടുവരുമെന്ന് നിര്‍മ്മാതക്കള്‍ പ്രഖ്യാപിച്ചിരുന്നു. വാള്ക്കറില്ലാത്ത പ്രതിസന്ധിയെ മറികടക്കാന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടുകയായിരുന്നു അവര്‍.
ഇപ്പോള്‍ തിയറ്ററുകളില്‍ തകര്‍ത്തോടുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസില്‍ പ്രേക്ഷകര്‍ കാണുന്ന ഡിജിറ്റല്‍ പോള്‍ വാള്‍ക്കര്‍ പിറവിയെടുത്തത് അങ്ങനെയാണ്. പീറ്റര്‍ ജാക്സന്റെ പ്രശസ്തമായ വിഷ്വല്‍ എഫക്ട്സ് കമ്പനി വീറ്റ ഡിജിറ്റലാണ് പോള്‍ വാള്‍ക്കറിന് കൃത്രിമമായി ഡിജിറ്റല്‍ പുനര്ജന്മം നല്‍കിയത്.
പോള്‍ വാള്‍ക്കറിന്റെ സഹോദരന്മാരായ കാലബിന്റേയും കോഡിയുടേയും സഹായത്തോടെയാണ് ചിത്രീകരണം നടത്തിയത്. ഇവരെ ഉപയോഗിച്ച് ചിത്രീകരിച്ച സീനുകള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പോള്‍ വാള്‍ക്കറുടെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു.
എന്തായാലും ഡിജിറ്റല്‍ പോള്‍ വാള്‍ക്കറും സിനിമയും വന്‍ വിജയമായത് വാള്ക്കറിനുള്ള ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ടീമിന്റെ മരണാനന്തര ബഹുമതിയായാണ് സംവിധായകന് ജെയിംസ് വാനും സംഘവും കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല