സ്വന്തം ലേഖകൻ: യുഎഇയിൽ വർക്ക് പെർമിറ്റുകളും റസിഡൻസി വീസകളും ഇനി അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കും. ‘വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോമി’ന്റെ രണ്ടാം ഘട്ടം ഇന്നലെ ആരംഭിച്ചതിന് ശേഷമാണ് 30 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായികുറച്ചത്.
യുഎഇയിൽ ബിസിനസ് ഉടമകൾക്കും സ്വകാര്യ കമ്പനികൾക്കും പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാരുടെ വർക്ക് പെർമിറ്റ് മുൻകൂട്ടി പുതുക്കുന്നതിനും സഹായിക്കുന്ന പ്ലാറ്റ്‌ഫോമിന്റെ ആദ്യ ഘട്ടം ഏപ്രിലിൽ ദുബായിൽ ആരംഭിച്ചിരുന്നു.
ഇപ്പോൾ ഏഴ് എമിറേറ്റുകളിലും ഇത് നടപ്പിലാക്കുന്നു. വർക്ക് ബണ്ടിലിന്റെ രണ്ടാം ഘട്ടത്തിൽ ഏകദേശം ആറ് ലക്ഷം കമ്പനികളും 70 ലക്ഷത്തിലേറെ തൊഴിലാളികളും ഉൾപ്പെടുന്നു. മൂന്നാം ഘട്ടം ഗാർഹിക തൊഴിലാളികളെയും ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. വർക്ക് ബണ്ടിൽ വെബ്‌സൈറ്റ്: workinuae.ae വൈകാതെ മൊബൈൽ ആപ്പും ലഭ്യമാകും.
പെരുന്നാൾ, വേനൽ അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിനകത്ത് യാത്രക്കാർക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തി ദുബൈ വിമാനത്താവള അധികൃതർ. ബന്ധുക്കളുടെ യാത്രയയപ്പുകൾ വീട്ടിൽ നടത്താനും അധികൃതർ നിർദേശിച്ചു. ബന്ധുക്കളെ യാത്രയാക്കാനെത്തുന്നവർ ചെക് ഇൻ നടപടികൾ പൂർത്തിയാവുന്നത് വരെ വിവിധ ടർമിനലുകൾക്ക് സമീപം കാത്തുനിൽക്കുന്നത് ദുബൈ വിമാനത്താവളത്തിൽ സ്ഥിരം കാഴ്ചയാണ്. ഇത് മറ്റ് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം അധികൃതർ മുന്നോട്ടുവെച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല