സ്വന്തം ലേഖകന്‍: ലോക ക്രിക്കറ്റിലെ ഫാസ്റ്റ് ബോളിങ്ങിന് പുതിയ രാജാവ് വരുന്നു, അതും രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന്. രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു കൂലിപ്പണിക്കാരന്റെ മകനായ 20 കാരന്‍ നാഥു സിംഗാണ് തന്റെ വേഗം കൊണ്ട് ശ്രദ്ധേയനാകുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരായ ബോര്‍ഡ് പ്രസിഡണ്ട് ഇലവന്റെ മത്സരത്തിലാണ് നാഥു സിംഗ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയത്. മത്സരത്തില്‍ 1 വിക്കറ്റ് മാത്രമേ കിട്ടിയുളളൂ എങ്കിലും നാഥു സിംഗിന്റെ പന്തുകളുടെ വേഗം എല്ലാവരും ഞെട്ടിക്കുക തന്നെ ചെയ്തു.
നിലവില്‍ ഫാസ്റ്റ് ബൗളര്‍മാരുടെ ലോകത്തെ രാജാവായ പാക് ബോളര്‍ ഷുഹൈബ് അക്തറിന്റെ മണിക്കൂറില്‍ 160 കിലോമീറ്റര്‍ എന്ന വേഗം മറികടക്കുക എന്നതാണ് നാഥുവിന്റെ സ്വപ്നം. മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നാഥു സിംഗിന്റെ പന്തേറ് കണ്ട് രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് ഇത് അസാധ്യമല്ലെന്നാണ്.
രാജസ്ഥാനില്‍ നിന്നുള്ള ഒരു കൂലിപ്പണിക്കാരന്റെ മകനായ നാഥു സിംഗിന് അക്കാദമിയില്‍ 1000 രൂപ ഫീസ് കൊടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ചെന്നൈയിലെ എം ആര്‍ എഫ് പേസ് ഫൗണ്ടേഷനില്‍ ഓസീസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത് കണ്ടെടുത്തതോടെയാണ് നാഥു സിംഗിന്റെ തലവര മാറിയത്.
ഷോയിബ് അക്തര്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നത് കണ്ടിട്ടുണ്ട്. ആ റെക്കോര്‍ഡ് തകര്‍ക്കുക എന്നതാണ് എന്റെ സ്വപ്നം. അതിനായി ഇനിയും മെച്ചപ്പെടേണ്ടതുണ്ട് 20 കാരനായ നാഥു സിംഗ് ബി സി സി ഐ വെബ്‌സൈറ്റിനോട് പറഞ്ഞു. അടുത്ത സീസണില്‍ ഐപിഎല്‍ തൊപ്പിയണിയുക എന്നതാണ് ഇപ്പോള്‍ ഈ ജയ്പൂര്‍ എക്‌സ്പ്രസിന്റെ ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല