ലോകത്തില്‍ ഏറ്റവും അധികം വേഗത്തില്‍ വളരുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ ഉടമ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാമിന്റേതാണ്. ഒരാഴ്ച്ചക്ക് മുന്‍പ് മാത്രം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ ബെക്കാമിന് ഇപ്പോള്‍ തന്നെ അഞ്ച് മില്യണ്‍ ഫോളോവേഴ്സുണ്ട്.
ബെക്കാമിന്റെ 40ാം പിറന്നാളിനോട് അനുബന്ധിച്ചാണ് ബെക്കാം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. അക്കൗണ്ട് തുടങ്ങിയ ഒന്നാം ദിവസം തന്നെ ഒരു മില്യണ്‍ ആളുകള്‍ ബെക്കാമിനെ തേടിയെത്തി. 40ാം പിറന്നാളിനോട് അനുബന്ധിച്ച് അക്കൗണ്ട് തുറന്നതിനാല്‍ അത് വാര്‍ത്തയാകുകയും നിരവധി ആളുകള്‍ ബെക്കാമിന്റെ അക്കൗണ്ട് തുറന്നകാര്യം അറിയുകയും ചെയ്തു.
നേരത്തെ രണ്ട് ദിവസം കൊണ്ട് രണ്ട് മില്യണ്‍ ഫോളോവേഴ്സിനെ നേടിയ ഹോളിവുഡ് താരം എമ്മാ വാട്സണാനായിരുന്നു ഏറ്റവും വേഗതയേറിയ സോഷ്യല്‍ മീഡിയ വളര്‍ച്ചയെന്ന റെക്കോര്‍ഡിന് ഉടമ. ഇപ്പോള്‍ ഇത് ബെക്കാമിനാണ്. എമ്മാ വാട്സണ് ഇപ്പോഴും രണ്ട് മില്യണ്‍ ഫോളോവേഴ്സ് മാത്രമെയുള്ളു. ആദ്യത്തെ പോസ്റ്റുകള്‍ക്ക് ശേഷം എമ്മ ആ അക്കൗണ്ട് ഉപേക്ഷിച്ച മട്ടാണ്.
നാളുകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ ബെക്കാമിന്റെ ഭാര്യ വിക്ടോറിയ ബെക്കാമിന് അഞ്ച് മില്യണ്‍ ഫോളോവേഴ്സാണുള്ളത്. ഇതാണ് ബെക്കാം ഒരാഴ്ച്ച കൊണ്ട് പിന്നിട്ടത്. ബെക്കാമിന്റെ മക്കളാ ബ്രൂക്കഌന്‍, റോമിയോ, ഹാര്‍പര്‍ എന്നിവരും ഇന്‍സ്റ്റഗ്രാമില്‍ പോപ്പുലറാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല