പ്രശസ്ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ ഫാ ജോസഫ് മുളങ്ങാട്ടില്‍ രണ്ടു മാസം നീണ്ടു നില്ക്കുന്ന ധ്യാന ശുശ്രൂഷകളുമായി യു കെ യില്‍ . എം സി ബി എസ് സഭയുടെ പ്രൊവിന് ഷ്യാളും, സിയോണ്‍ മൈനര്‍ സെമിനാരി തുടങ്ങി ഒട്ടേറെ ചുമതലകള്‍ വഹിച്ചിട്ടുള്ള റെക്ടര്‍ തുടങ്ങി ഒട്ടേറെ ചുമതലകള്‍ വഹിച്ചിട്ടുള്ള മുളങ്ങാട്ടില്‍ അച്ചന് മികച്ച വാഗ്മിയും ധ്യാന ഗുരുവുമാണ്. പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ കലുഷിതമാകുന്ന കുടുംബ ബന്ധങ്ങള്‍ ദൃഡമാക്കുന്നതിനും പരിശുദ്ധ കുര്‍ബ്ബാനയുടെ പ്രസക്തിയും വിളിച്ചോതി അച്ചന് ഇപ്പോള്‍ ധ്യാനവുമായി യു കെയില്‍ ചുറ്റി സഞ്ചരിക്കുകയാണ് .
റെഡ്ഡിച്ചിലെ ലേഡി ഓഫ് മൗണ്ട് ദേവാലയത്തില്‍ ഇന്നലെ മുതല്‍ ആരംഭിച്ച ധ്യാനം മാര്‍ച്ച് മാസം ഒന്ന് വരെ നീളും. തുടര്‍ന്ന് പ്രിസ്റ്റണ്‍ സെന്റ് മരിയ ഗുരെത്തി ദേവാലയത്തില്‍ മാര്‍ച്ച് 4 മുതല്‍ 8 വരെ ദിവസങ്ങളിലും 14.15 തീയതികളില്‍ ഡെവണ്‍ സെക്രട്ട് ഹാര്‍ട്ട് ദേവാലയത്തിലും പത്തൊന്‍പതാം തീയതി ഋയയം ഢമഹല ഓര് സെയിന്റ്സ് ദേവാലയത്തിലും 20 മുതല്‍ 22 തീയതികളില്‍ ഓക്സ്ഫോര്‍ഡ് സെന്റ് ആന്റണി ഓഫ് പാദുവ ദേവാലയത്തിലും മാര്‍ച്ച് 23, 24 തീയതികളില്‍ ബാന്‍ബറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലും , 27 മുതല്‍ 29 വരെ തീയതികളില്‍ ന്യൂ കാസ്സിലെ സെന്റ് റോബര്‍ട്ട് ദേവാലയത്തിലും ആയിട്ടാണ് ധ്യാനം നടക്കുക .
1974 ഡിസംബര്‍19 ന് പട്ടം സ്വെകരിച്ച മുളങ്ങാട്ടില്‍ അച്ചന് 197578 കാലയളവില്‍ വൈദികനായിരിക്കെ തന്നെ ആലുവ യു സി കോളേജ് യൂണിയന് ചെയര്‍മാനായും തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. 1978 80 കാലയളവില്‍ ഉദയംപേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരിക്കെയാണ് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും എം എ പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ഠമഹലി േഎഡിറ്ററായും സിയോണ്‍ മൈനര്‍ സെമിനാരി റെക് ടര്‍ ആയും സേവനം ചെയ്ത ശേഷം എട്ട് വര്‍ഷക്കാലം അമേരിക്കയില്‍ സേവനം ചെയ്തിരുന്നു .
ഒട്ടേറെ തിരക്കുകള്‍ക്കിടയിലും ലോകം മുഴുവന്‍ ഓടി നടന്നു സുവിശേഷ വേല തുടരുകയാണ് അച്ചനിപ്പോള്‍ . ഒരു നിമിഷം പോലും ബോറടിക്കാതെ ക്രിസ്തീയ മൂല്യങ്ങള്‍ക്കായി ഹൃദയ വിശുദ്ധിക്ക് വഴിയൊരുക്കുന്ന ധ്യാനം നിങ്ങളുടെ പരിസരത്ത് ഉണ്ടെങ്കില്‍ നഷ്ടപ്പെടാതെ പങ്കെടുക്കുക .
കൂടുതല്‍ വിവരങ്ങള്‍ക്ക് : ബിജു തോമസ് 07875671980
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല