വീഡിയോ ഗെയിം കളിയുടെ ലഹരിയ്ക്കിടെ കരഞ്ഞുശല്യമുണ്ടാക്കിയ മകനെ നിഷ്ഠൂരം കൊലപ്പെടുത്തിയ 19കാരനായ പിതാവിനു 27 വര്‍ഷം തടവ്ശിക്ഷ. വീഡിയോ ഗെയിം കളിക്കുന്നതിനിടെ കരഞ്ഞു ശല്യമുണ്ടാക്കിയ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കുറ്റത്തിനാണ് യുഎസ് വംശജനായ ആന്‍ഡ്രൂ കെയ്ത്ത് ജോണ്‍സ്റണ്‍ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്.
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകമാണ് ജോണ്‍സ്റണ്‍ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. വീഡിയോ ഗെയിം തടസപ്പെടുത്താന്‍ ശ്രമിച്ച മകനെ അപ്പോഴത്തെ ദേഷ്യത്തില്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോണ്‍സ്റണ്‍ കോടതിയില്‍ സമ്മതിച്ചതായി ജില്ലാ സഹഅറ്റോര്‍ണി മൈക്ക് റാന്‍ഡില്‍സ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ ഇതിനു സമാനമായ സംഭവത്തില്‍ 15 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവാവിനു കോടതി ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചിരുന്നു. അമേരിക്കയില്‍ കുഞ്ഞിന്റെ മരണത്തിനു കാരണക്കാരനായതു സ്വന്തം പിതാവായപ്പോള്‍ ലണ്ടനില്‍ അമ്മയുടെ കാമുകനാണ് വീഡിയോ ഗെയിം തടസപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ അന്തകനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല