അലക്‌സ് വര്‍ഗീസ്
ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈനായ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ ഷഷ്ടിപൂര്‍ത്തിയാഘോഷം ഇന്നലെ ബര്‍ക്കിന്‍ഹെഡ് അപ്ടണ്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ കൃതജ്ഞതാബലിയോടെ ആരംഭിച്ചു. റവ. ഫാ. ലോനപ്പന്‍ അരങ്ങാശേരി ദിവ്യബലി അര്‍പ്പിച്ചു. ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. ബിജു ആലഞ്ചേരി, ഫാ. റോജര്‍ ക്ലാര്‍ക്ക്, ഫാ#് നിക്കോളാസ് കേന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ദിവ്യബലിക്കുശേഷം നടന്ന അനുമോദന യോഗം ബര്‍ക്കിന്‍ഹെഡ് ഗായകസംഘത്തിലെ അംഗങ്ങള്‍ ആലപിച്ച പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ചു. മാഞ്ചസ്റ്ററിലെ ആദ്യ മലയാളിയായ അങ്കിള്‍ എന്നു വിളിക്കുന്ന ജേക്കബ് ചേട്ടന്‍ പൊന്നാടയണിയിച്ച് അച്ചനെ ആദരിച്ചു. ഫാ. ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ. ബിജു ആലഞ്ചേരി, ഫാ. റോജര്‍, ഫാ. നിക്കോളാസ് എന്നിവരും വിവിധ മാസ് സെന്ററുകളെ പ്രതിനിധീകരിച്ച് ബിജു ആന്റണി, ടോം, ജയിംസ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
മറുപടി പ്രസംഗത്തില്‍ തന്നോടു കാണിച്ച സ്‌നേഹാദരവുകള്‍ക്ക് ലോനപ്പനച്ചന്‍ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. കുറച്ചുകാലംകൊണ്ട് എല്ലാവരുടെയും സ്‌നേഹഭാജനമാകാന്‍ അച്ചന് കഴിഞ്ഞു എന്നതിന്റെ തെളിവായിരുന്നു ഇന്നലെ നടന്ന ഷഷ്ടിപൂര്‍ത്തിയാഘോഷങ്ങള്‍. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
ജോഷി, ആന്റോ, ബിനു, ഷിബു, പൗലോസ്, റോയി, ഷിന്‍ഷോ എന്നിവര്‍ ചേര്‍ന്ന് അച്ചന് കാറു വാങ്ങുന്നതിനായി കുറച്ച് ധനം സമാഹരിച്ച് അവരുടെ അച്ചനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. പരി#ാപടികള്‍ക്ക് ജോഷി, ബിനു, ആന്റോ, സാം, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി. ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചര്‍ച്ചിന്റെ വിവിധ മാസ് സെനററുകളില്‍നിന്നുള്ള പ്രതിനിധികള്‍ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല