1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2012

വാഷിംഗ്ടണ്‍: പതിനൊന്ന് സ്ത്രീകളിലായി മുപ്പത് കുട്ടികളുളള പിതാവ് മക്കളെ പോറ്റാന്‍ പണമില്ലാതെ തെണ്ടുന്നു. അമേരിക്കക്കാരനായ ഡെസ്മണ്ട് ഹാറ്റെച്ച്്റ്റാണ് നിര്‍ഭാഗ്യവാനായ ഈ പിതാവ്. കുട്ടികള്‍ക്ക് ചെലവിന് കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഡെസ്മണ്ടിന് കോടതിയില്‍ നിന്ന് ഇറങ്ങാന്‍ നേരമില്ലാതായി. നിലവില്‍ കുട്ടികള്‍ക്ക് ചെലവിന് നല്‍കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഡെസ്മണ്ട്.

2009ലാണ് ഡെസ്മണ്ട് ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത്. അന്ന് ഇയാള്‍ക്ക് 21 കുട്ടികളായിരുന്നു. ഇനിയും കുട്ടികളെ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ഡെസ്മണ്ട് മൂന്ന് വര്‍ഷത്തിനുളളില്‍ ഒന്‍പത് കുട്ടികള്‍ക്ക് കൂടി ജന്മം നല്‍കുകയായിരുന്നു. അടിസ്ഥാന ശമ്പളം മാത്രമുളള ഇയാള്‍ക്ക് ഇത്രയും കുട്ടികള്‍ക്ക് ചെലവിന് നല്‍കാന്‍ ആവില്ലന്നതാണ് യാഥാര്‍ത്ഥ്യം. ഡെസ്മണ്ടിന്റെ മൂത്തകുട്ടിക്ക് ഇപ്പോള്‍ 14 വയസ്സാണ് പ്രായം.

ഡെസ്മണ്ടിനെതിരേ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് നോക്‌സ് കൗണ്ടി ചൈല്‍ഡ് സപ്പോര്‍ട്ട് ഓഫീസിലെ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ മെലീസ്സ ഗിബ്ബ്‌സണ്‍ പറഞ്ഞു. എന്നാല്‍ നിയമപ്രകാരം ഇയാള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് നിരോധിക്കാനാകില്ലന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുപ്പത് കുട്ടികളുടേയും പേരും ജനനതീയതിയും വയസ്സും തനിക്ക് ഓര്‍മ്മയുണ്ടന്ന് ഡെസ്മണ്ട് അവകാശപ്പെട്ടു. രണ്ട് തവണ ഒരു വര്‍ഷം നാല് കുട്ടികള്‍ക്ക് താന്‍ ജന്മം നല്‍കിയിട്ടുണ്ടെന്നും ഡെസ്മണ്ട് അഭിമാന പൂര്‍വ്വം പറഞ്ഞു.

അടിസ്ഥാന ശമ്പളം മാത്രം ലഭിക്കുന്ന ഡെസ്മണ്ടിന്റെ വരുമാനത്തില്‍ 50%വും കുട്ടികളുടെ ചെലവിനായി നല്‍കുകയാണ്. ഒരാളുടെ പ്രായവും വരുമാനവും കണക്കിലെടുത്താണ് കുട്ടികള്‍ക്ക് ചെലവിന് നല്‍കേണ്ട് തുക തീരുമാനിക്കുന്നത്. പലര്‍ക്കും 15 പൗണ്ടിനും 195 പൗണ്ടിനും ഇടയിലാണ് ഡെസ്മണ്ട് നല്‍കുന്നത്. എന്നാല്‍ ചിലര്‍ക്കാകട്ടെ 99 പെന്നി മാത്രമാണ് ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.