വോക്കിംഗ് കേരള ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ ആഭ്യമുഖ്യത്തില്‍ ഒക്ടോബര്‍ ഇരുപത്തിഒന്‍പതു ശനിയാഴ്ച വിശുദ്ധ അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ഭക്ത്യാദര പൂര്‍വ്വം ആഘോഷിക്കുന്നു. കേരള ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ അഞ്ചാം വാര്‍ഷിക ആഘോഷവും തിരുനാളിനോട് അനുബന്ധിച്ചു നടക്കുന്നതാണ്. രാവിലെ പതിനൊന്നു മുപ്പതിന് വോക്കിംഗ് സെന്‍റ് ഡാന്‍സ്റ്റാന്‍ പള്ളിയില്‍ നടക്കുന്ന ആഘോഷമായ പാട്ടു കുര്‍ബാന യോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും.
സീറോ മലബാര്‍ സഭയുടെ ചാപ്ലിനും, വോക്കിംഗ് ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ ചുമതലയുമുള്ള ഫാദര്‍ ബിജു കോച്ചേരി നാല്പതില്‍, ഫാദര്‍ പോള്‍ പൂവത്തിങ്കല്‍, എന്നിവര്‍ തിരുന്നാള്‍ കുര്‍ബാനയ്ക്ക് നേത്രുത്വം നല്‍കും.തിരുനാള്‍ കുര്‍ബാനയ്ക്ക് ശേഷം പള്ളിയുടെ മുറ്റത്തും കാര്‍ പാര്‍ക്കിലുടെയുമായി ആഘോഷമായ പ്രദിക്ഷിണം നടക്കും. അതിനു ശേഷം ഷീര്‍വാട്ടര്‍ ബിഷപ്പ് ഡേവിഡ് ബ്രൌണ്‍ സ്കൂള്‍ ഹാളില്‍ നടക്കുന്ന സ്നേഹ വിരുന്നിനു ശേഷം മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ തരത്തിലുള്ള കലാപരിപാടികളും ഉണ്ടായിരിക്കും .
കൂടാതെ ലോക മലയാളികള്‍ക്കിടയില്‍ പാടും പാതിരി എന്നറിയപെടുന്ന പ്രശസ്ത ഗായകന്‍ ഫാദര്‍ പോള്‍ പൂവത്തിങ്കല്‍ നയിക്കുന്ന സംഗീത പരിപാടിയും തിരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കും. ആയിരത്തിലധികം ഗാനങ്ങള്‍ സ്വയം കാംപോസ് ചെയ്യുകയും മുപ്പത്തിഅഞ്ചിലധികം ആല്‍ബങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുള്ള ഫാദര്‍ പോള്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് രംഗത്തുള്ള ആദ്യത്തെ ക്രിസ്ത്യന്‍ വൈദികനാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാദര്‍ ബിജു കോച്ചേരി നാല്പതില്‍ -07904417427
നോബിള്‍ ജോര്‍ജ് – 07737695783
വില്‍സണ്‍ കണ്ണൂക്കാടന്‍ -07986933667
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല