യുകെകെസിവൈല്‍ നാഷണല്‍ ചാപ്ലയിനും ഷ്രൂസ്ബറി രൂപതാ ചാപ്ലയിനും മാഞ്ചസ്റ്റര്‍ മലയാളികളുടെ പ്രിയങ്കരനുമായ ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയുടെ പതിനേഴാമത് പൌരോഹിത്യ വാര്‍ഷികം പ്രാര്‍ത്ഥനാനിര്‍ഭരമായ പരിപാടികളോടെ ആഘോഷിച്ചു.
കഴിഞ്ഞദിവസം ബര്‍മിഗാമില്‍ നടന്ന യുകെകെസിവൈഎല്ലിന്‍റെ രണ്ടാമത് കണ്‍വന്‍ഷനിലാണ് ആഘോഷപരിപാടികള്‍ നടന്നത് കേക്ക് കട്ടിങ്ങിനെ തുടര്‍ന്ന് സംസാരിച്ച ഫാ. സജി അപ്രതീക്ഷിതമായി ഒരുക്കിയ ആഘോഷങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. യുകെയില്‍ പ്രത്യേകിച്ച് മാഞ്ചസ്റ്ററില്‍ സീറോ മലബാര്‍ സമൂഹത്തിന്‍റെ ഉന്നമനത്തിനുമായി സജി അച്ചന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. പൌരോഹിത്യത്തിന്‍റെ പതിനേഴാം വാര്‍ഷികം ആഘോഷിക്കുന്ന ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്ക് മാഞ്ചസ്റ്റര്‍ മലയാളികളുടെ ഹൃദയംനിറഞ്ഞ പ്രാര്‍ത്ഥനാശംസകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല