സ്വന്തം ലേഖകന്‍: ആറു വര്‍ഷമായി മകളെ പീഡിപ്പിച്ചിരുന്ന പിതാവ് മുംബൈയില്‍ അറസ്റ്റില്‍. ആറുവര്‍ഷം തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെട്ട ഏഴാം ക്ലാസ്സുകാരിയായ പെണ്‍കുട്ടി അധ്യാപികക്ക് കത്തെഴുതിയതോടെയാണ് സംഭവം പുറം ലോകമറുഞ്ഞത്. പരാതി പറഞ്ഞപ്പോള്‍ അമ്മ എന്തോ മരുന്നു കൊടുക്കുക മാത്രമാണുണ്ടായതെന്നും ഇക്കാര്യത്തില്‍ ഇടപെട്ടില്ലെന്നും കുട്ടിയുടെ കത്തില്‍ പറയുന്നു.
പതിമൂന്നുകാരിയായ വിദ്യാര്‍ഥിനി കത്തു നല്‍കിയപ്പോള്‍ അധ്യാപിക കരുതി അവധി അപേക്ഷയായിരിക്കുമെന്ന്. എന്നാല്‍ കത്തുവായിച്ച അധ്യാപിക ഞെട്ടി. ഉടന്‍തന്നെ അത് മറ്റാരും വായിക്കാതിരിക്കാന്‍ കീറിക്കളഞ്ഞു. പിന്നീട് ഇവര്‍ ഒരു സന്നദ്ധസംഘടനയെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ സഹായത്താലാണ് കുട്ടിയെക്കൊണ്ട് പോലീസില്‍ പരാതി കൊടുപ്പിച്ചത്. ഉടന്‍തന്നെ പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു.
അമ്മയുടെ മുന്നില്‍വെച്ചാണ് അച്ഛന്‍ തന്നെ പീഡിപ്പിച്ചിരുന്നതെന്നും സഹോദരങ്ങള്‍ വീട്ടിലില്ലാത്ത സന്ദര്‍ഭങ്ങളിലായിരുന്നു ഇതെന്നും പെണ്‍കുട്ടി പിന്നീട് പോലീസിനോട് പറഞ്ഞു. തന്റെ മൂത്ത സഹോദരിയെയും പിതാവ് ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നതായും ഇതുകാരണം അവള്‍ മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നും കുട്ടി വെളിപ്പെടുത്തി. അയല്‍ക്കാരോടും കുട്ടി സഹായമഭ്യര്‍ഥിച്ചെങ്കിലും പോലീസില്‍ നേരിട്ടുപോയി പരാതി നല്‍കാനാണ് അവര്‍ ഉപദേശിച്ചത്. ആരും സഹായിക്കാനില്ലാത്ത സന്ദര്‍ഭത്തിലാണ് കുട്ടി അധ്യാപികയ്ക്ക് കത്തെഴുതിയത്.
വീടുകളില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ഒരു സന്നദ്ധസംഘടന സ്‌കൂളില്‍ കൗണ്‍സലിങ് നടത്തിയിരുന്നു. ഇതില്‍നിന്ന് ധൈര്യം ഉള്‍ക്കൊണ്ടാണ് കുട്ടി അധ്യാപികയ്ക്ക് കത്തെഴുതിയത്.
അറസ്റ്റിലായ പിതാവിനെ കോടതി ജൂലായ് 23 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല