പരിശുദ്ധ അമ്മയുടെ നിറ സാന്നിധ്യം എപ്പോഴും അനുഭവിച്ചു കൊണ്ടിരുന്ന വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ആശീര്‍വദിച്ച ഫാത്തിമാ മാതാവിന്റെ തിരു സ്വരൂപം യു കെ യില്‍ വീണ്ടും പര്യടനം നടത്തുന്നു. പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വണക്കവും മദ്ധ്യസ്തതയും ലോകമെങ്ങും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആഗോള പര്യടനത്തിനായി വിവിധ മരിയഭക്തി പ്രഘോഷക വൃന്ദങ്ങളെ ദൌത്യത്തിനായി അയക്കുന്നത്. ഹെറാള്‍ഡ്‌സ് ഓഫ് ദി ഗോസ്പ്പല്‍ അംഗങ്ങളാണ് ഈ യു കെ പര്യടനത്തിനു നേതൃത്വം നല്‍കി ഒപ്പം ഉണ്ടായിരിക്കുക . വിശുദ്ധ ലൂയിസ് ഡി മോണ്ട്‌ഫോര്‍ടിന്റെ ആഗോള കത്തോലിക്ക സഭക്കായുള്ള മാതാവിന്റെ വിശുദ്ധ തിരുഹൃധയത്തോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും , ജപമാലയും, നൊവേനയും, മറ്റു മരിയന്‍ പ്രാര്‍ത്ഥനകളും, ഭക്തി ഗാനാലാപനവും ഒക്കെ ഭവന സന്ദര്‍ശന ശുശ്രുക്ഷയുടെ ഭാഗമായിരിക്കും
ഉപവാസ , പ്രാര്‍ത്ഥനയിലൂടെ ഒരുങ്ങി കുടുംബങ്ങളില്‍ ഫാത്തിമാ മാതാവിന്റെ രൂപം സ്വീകരിച്ചു പ്രതിഷ്ഠിച്ചു ശുശ്രുക്ഷകള്‍ ആരംഭിക്കും. പ്രതീഷ്ഠാ വേളയില്‍ മാറ്റിവെക്കുന്ന കിരീടം പ്രാര്‍ത്ഥനാ സമാപന സമയം കുടുംബ നാഥന്‍ മാതാവിന്റെ ശിരസ്സില്‍ അണിയിച്ചു പരിശുദ്ധ അമ്മയെ തങ്ങളുടെ ഭവനത്തിന്റെ രാജ്ഞിയായി പ്രഖ്യാപിക്കും. പ്രാര്‍ത്ഥനാ യാചനകള്‍ മാതാവിന്റെ തിരു ഹൃദയത്തോട് ചേര്‍ത്തു മധ്യസ്ഥത അഭ്യര്‍ഥിച്ചു കൊണ്ട് യാത്ര ആക്കുന്ന രൂപം തുടര്‍ന്ന് അടുത്ത ഭവനത്തിലേക്ക് പുറപ്പെടും.
മരിയന്‍ ഭക്തി ലോകമെങ്ങും അനുഭവഭേദ്യം ആക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന ഈ മാതാവിന്റെ രൂപ പ്രയാണത്തില്‍ ജൂണ്‍ മാസം 25 മുതല്‍ 29 വരെ പോണ്ടെഫ്രാക്റ്റ് , വേക്ക്ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തപ്പെടും എന്ന് ഹെറാള്‍ഡ്‌സ് ഓഫ് ദി ഗോസ്പ്പല്‍ ദൌത്യ സംഘം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പൊണ്ടെഫ്രാക്റ്റ് ജോയിയുമായി 07723926493 എന്ന നമ്പറില്‍ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല