സ്വന്തം ലേഖകന്‍: സ്ത്രീപക്ഷ എഴുത്തുകാരിയും ഇസ്ലാമിക പണ്ഡിതയുമായ ഫാത്തിമ മെര്‍നീസി അന്തരിച്ചു. മൊറോക്കൊയുടെ തലസ്ഥാനമായ റബാത്തില്‍ വച്ചാണ് 75 വയസുണ്ടായിരുന്ന മെര്‍നീസി അന്തരിച്ചത്. 1940 ല്‍ മൊറോക്കോയിലെ ഫെസിലില്‍ ജനിച്ച മെര്‍നീസി പരമ്പരാഗത ഇസ്ലാമിനേയും സ്ത്രീപക്ഷ വാദത്തേയും ഒന്നിപ്പിക്കുന്ന ഒരു പുതിയ വീക്ഷണം മുന്നോട്ടു വച്ചതിലൂടെയാണ് ശ്രദ്ധേയയായത്.
ബിയോണ്ട് ദി വെയ്ല്‍, ദി വെയ്ല്‍ ആന്റ് ദ മെയ്ല്‍ എലൈറ്റ്, ഇസ്ലാം ആന്റ് ഡമോക്രസി, തുടങ്ങിയ പ്രശസ്ത കൃതികളുടെ രചയിതാവാണ്. ഇസ്ലാമിക വ്യാഖ്യാനങ്ങളിലൂടെതന്നെ അവര്‍ ഇസ്ലാമിക സ്ത്രീപക്ഷ വാദത്തെ പുതുതായി വ്യാഖ്യാനിച്ചു. അറബി, ഇംഗ്‌ളീഷ്, ഫ്രഞ്ച് ഭാഷകളിലായിരുന്നു കൃതികള്‍.
പാരീസിലെ സോര്‍ബണ്‍ സര്‍വ്വകലാശാലയില്‍ നിന്നും പോളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം, 1974 ല്‍ കെന്റുക്ക് ബ്രാന്‍ഡിസ് സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യോളജിയില്‍ ഡോക്ടറേറ്റ് എന്നിവ മെര്‍നീസി കരസ്ഥമാക്കിയിട്ടുണ്ട്.
മെര്‍നീസിയുടെ ദി വെയ്ല്‍ ആന്റ് ദ മെയ്ല്‍ എലൈറ്റ് എന്ന പുസ്തകം ‘ ഇസ്ലാമും സ്ത്രീകളും’ എന്ന പേരില്‍ കെ.എം വേണുഗോപാല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ഒലീവ് ബുക്‌സ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബിയോണ്ട് ദി വെയില്‍ എന്ന കൃതി ‘മുഖപടത്തിനപ്പുറത്തെ നേരുകള്‍’ എന്ന പേരിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല