സ്വന്തം ലേഖകന്‍: റംസാന്‍ മാസത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ നീന്തല്‍ വേഷത്തില്‍ ചിത്രങ്ങളിട്ടു, ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ഖിനെതിരെ സമൂഹ മാധ്യമങ്ങളില്‍ സദാചാര പോലീസ് ആക്രമണം. റംസാന്‍ മാസത്തില്‍ സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെതിരെയാണ് ചിലര്‍ കടുത്ത വിമര്‍ശനങ്ങളുമായി ഫാത്തിമ സനക്കെതിരെ രംഗത്ത് വന്നത്.
ഒരു വിഭാഗം കുറ്റപ്പെടുത്തിയപ്പോള്‍ മറ്റൊരു കൂട്ടര്‍ ഫാത്തിമ സനയെ പിന്തുണച്ച് രംഗത്ത് വന്നു. തുടര്‍ന്ന് ഫാത്തിമയുടെ വേഷം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു. മാള്‍ട്ട കടപ്പുറത്ത് മോണോക്കിനിയില്‍ ഉലാത്തുന്ന ഈ ചിത്രങ്ങള്‍ ഫാത്തിമ സന തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ആമീര്‍ ഖാന്‍ നായകനാകുന്ന തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് ഫാത്തിമ സന മാള്‍ട്ടയിലെത്തിയത്. ആമീര്‍ ഖാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കത്രീന കൈഫ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആമിര്‍ ഖാന്റെ ദംഗലിലൂടെ ബോളിവുഡില്‍ ശ്രദ്ധനേടിയ ഫാത്തിമ സനാ ഷെയ്ക്ക് തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല