ഡോണ സിംസണ്‍ ഇപ്പോള്‍ ഭക്ഷണം വളരെ കുറച്ചാണ് കഴിക്കുന്നത്. വണ്ണം കുറച്ചില്ലെങ്കില്‍ മരിച്ചുപോകുമെന്ന ഡോക്ടറുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഇങ്ങനെ ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വണ്ണമുള്ള അമ്മയാകാനുള്ള ശ്രമത്തിലായിരുന്നു ഡോണ സിംസണ്‍. എന്നാല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതോടെ വണ്ണം കുറയ്ക്കുന്നതാകും നല്ലതെന്ന നിലപാട് ഡോക്ടര്‍ ഡോണയെ അറിയിക്കുകയായിരുന്നു.
അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വണ്ണമുള്ള സ്ത്രീയെന്ന പദവി നേടിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഡോണ. എന്നാല്‍ അമ്മയാകാന്‍ പോകുന്നുവെന്ന് അറിഞ്ഞതോടെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. പൊതുവേ വണ്ണമുള്ള സ്ത്രീകള്‍ക്ക് പ്രസവം പ്രയാസമേറിയ പ്രക്രിയ ആണെന്ന അവസ്ഥയുള്ളപ്പോഴാണ് ഒരു ടണ്ണിനടുത്ത് ഭാരമുള്ള ഡോണ അമ്മയാകാന്‍ ശ്രമിക്കുന്നത്.
ഇതൊക്കെയാണെങ്കിലും പുരുഷന്മാര്‍ക്കായി ഡോണ ഇപ്പോഴും വെബ്സൈറ്റ് നടത്തുന്നുണ്ട്. പൈസ നല്‍കിയാല്‍ അവര്‍ വാരിവലിച്ച് ഭക്ഷണം കഴിക്കുന്നത് കാണാന്‍ സാധിക്കും. എന്നാല്‍ ഇപ്പോള്‍ പൈസ കൊടുക്കുന്നവര്‍ കാണുന്നത് അവര്‍ പഴങ്ങള്‍ മാത്രം കഴിക്കുന്നതാണ്. വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പഴങ്ങള്‍ മാത്രം കഴിക്കുന്നത്. 2007ല്‍ ഡോണ ഏറ്റവും വണ്ണമുള്ള അമ്മയെന്ന ഗിന്നസ്സ് റെക്കോര്‍ഡ് ഇട്ടിരുന്നു. കൂടുതല്‍ വണ്ണം വെയ്ക്കുകയെന്നതായിരുന്നു അപ്പോഴത്തെ തന്‍റെ ലക്ഷ്യമെന്ന് ഡോണ പറയുന്നു. അതിനുവേണ്ടിയാണ് ഭക്ഷണം വാരിവലിച്ച് കഴിച്ചതും അതുവെച്ചുകൊണ്ടുതന്നെ പൈസ ഉണ്ടാക്കാന്‍ ശ്രമിച്ചതും. എന്നാല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതോടെ ചില കാര്യങ്ങളുടെ പ്രാധാന്യം താന്‍ തിരിച്ചറിയുകയായിരുന്നുവെന്ന് ഡോണ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല