1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2011

നൂറു വയസുള്ള ഇന്ത്യന്‍ വംശജന്‍ ഫൗജ സിങ്ങിന് ജനനസര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ മാരത്തണ്‍ ഗിന്നസ് റെക്കോഡ് നഷ്ടമാകും. നൂറിന്‍റെ നിറവിലും എട്ടു മണിക്കൂര്‍ മാരത്തണ്‍ ഓടി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഫൗജയ്ക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡിന്‍റെ തീരുമാനം വന്‍ തിരിച്ചടിയായി.

ഫൗജയുടെ ബ്രിട്ടിഷ് പാസ്പോര്‍ട്ടില്‍ ജനനതീയതി 1911 ഏപ്രില്‍ 1 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നൂറാം പിറന്നാളില്‍ ബ്രിട്ടിഷ് രാജ്ഞി അദ്ദേഹത്തിന് അയച്ച ആശംസയും തെളിവായുണ്ട് . എന്നാല്‍ ഇതൊന്നും, ജനന തീയതി തെളിയിക്കാന്‍ മതിയായ രേഖകളല്ലെന്നാണ് ഗിന്നസ് റെക്കോഡ്സ് എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്ഗ് ഗ്ലെന്‍ഡെ ബിബിസി അഭിമുഖത്തില്‍ പ്രതികരിച്ചത്.

അതേസമയം, 1911ല്‍ ജനന സര്‍ട്ടിഫിക്കറ്റ് സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യന്‍ അധികൃതര്‍ പറയുന്നുമുണ്ട്. എട്ടുമണിക്കൂര്‍ കൊണ്ട് ഫൗജ സിങ് 42 കിലോമീറ്റര്‍ താണ്ടിയിരുന്നു. ആറുമണിക്കൂറിലേറെ മാരത്തണ്‍ ഓടുന്ന ലോകത്തെ ഏറ്റവും പ്രായമുള്ള ആളാണ് ഫൗജ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.