സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ് ബുക്ക് ഹാക്ക് ചെയ്തതിന് ബ്രട്ടീഷ് സോഫ്റ്റ്വെയര്‍ വിദ്യാര്‍ഥിക്ക് എട്ടു മാസത്തെ തടവുശിക്ഷ. ഗ്ളെന്‍ മാന്‍ഗാം എന്ന ഇരുപത്തിയാറുകാരനാണ് ശിക്ഷ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് ഗ്ളെന്‍ ഫേസ് ബുക്കില്‍ നുഴഞ്ഞുകയറിയത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫേസ് ബുക്ക് ഹാക്കിംഗ് വിവരമറിഞ്ഞത് ഏപ്രിലോടെയാണ്. തുടര്‍ന്ന് എഫ്ബിഐ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലണ്ടനില്‍ നിന്നാണ് ഹാക്കിംഗ് നടന്നതെന്ന് വ്യക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല