സ്വന്തം ലേഖകൻ: വിമാനത്തിൽ പെൺകുട്ടിക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ. ഹവായിയിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. 33-കാരനായ സുദീപ്ത മൊഹന്ദിയെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. കുറ്റം തെളിഞ്ഞാൽ 90 ദിവസത്തെ ജയിൽ ശിക്ഷയും 5000 ഡോളർ പിഴയുമാണ് ശിക്ഷ.
മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലായിരുന്നു സുദീപ്തയുടെ താമസം. കഴിഞ്ഞ വർഷം മേയിലാണ് സംഭവം നടന്നത്. തനിക്ക് ഒന്നും ഓർമ്മയില്ലെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞതെന്ന് അധികൃതർ അറിയിച്ചു.
ബോസ്റ്റണിലെ ബെത്ത് ഇസ്രായേൽ ഡീക്കനെസ് മെഡിക്കൽ സെന്ററിലെ പ്രൈമറി കെയർ ഫിസിഷ്യനാണ് മൊഹന്ദി. എന്നാൽ ഇയാൾ അവധിയിലാണെന്നും നിലവിൽ പ്രാക്ടീസ് ചെയ്യുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല