സ്വന്തം ലേഖകന്‍: തന്റെ പരാജയത്തിന് കാരണം എഫ്ബിഐ മേധാവി ജയിംസ് കോമിയാണെന്ന് ഹിലരി ക്ലിന്റണ്, ഇമെയില്‍ വിവാദം തനിക്കെതിരെയുള്ള ഗൂഡാലോചന. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനോട് പരാജയപ്പെടാന്‍ കാരണം എഫ്.ബി.ഐ മേധാവി ജയിംസ് കോമിയാണെന്ന് ആരോപിച്ച ഹിലരി ക്ലിന്റന് ജനകീയ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇമെയില്‍ കേസില്‍ കോമി പുനരന്വേഷണം പ്രഖ്യാപിച്ചതാണ് എല്ലാം തകിടംമറിച്ചതെന്നും വ്യക്തമാക്കി.
താന്‍ പരാജയപ്പെട്ടതിനു പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടാകാം എന്ന് സമ്മതിച്ച ഹിലരി, എന്നാല്‍, കോമിയുടെ നീക്കം ജനങ്ങളില്‍ സംശയം ജനിപ്പിച്ചതായി ചൂണ്ടിക്കാട്ടി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നു എന്ന് കണ്ടത്തെിയെങ്കിലും ജനം വിശ്വസിച്ചില്ലെന്നും ഹിലരി പറഞ്ഞു. കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കുന്നതുവരെ ഡെമോക്രാറ്റിക് പാര്‍ട്ടിയായിരുന്നു മുന്നില്‍. കോമിയുടെ ഇടപെടലാണ് നിര്‍ണായകമായത്.
ജനകീയ വോട്ടുകളില്‍ ഹിലരി മുന്നിലത്തെിയെങ്കിലും ഇലക്ടറല്‍ വോട്ടുകളില്‍ ആധിപത്യം നേടിയ ട്രംപ് ജയിച്ചുകയറുകയായിരുന്നു. കഴിഞ്ഞയാഴ്ച വരെ വിജയം ഞങ്ങള്ക്കായിരുന്നുവെന്നും കിട്ടിയ അവസരം മുതലെടുത്ത് ട്രംപ് ഇടിച്ചുകയറുകയായിരുന്നെന്നും അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാവുമെന്ന് ലോകം പ്രതീക്ഷിച്ചിരുന്ന ഹിലരി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല