സ്വന്തം ലേഖകന്‍: ഇമെയില്‍ വിവാദം, ഹിലരി ക്ലിന്റണെ എഫ്ബിഐ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ സ്വകാര്യ ഇമെയില്‍ സെര്‍വര്‍ ഉപയോഗിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികൂടിയായ ഹിലരിയെ എഫ്ബിഐ ചോദ്യം ചെയ്തത്.
വാഷിംഗ്ടണിലെ എഫ്ബിഐ ആസ്ഥാനത്തു നടന്ന ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂറോളം നീണ്ടു. എഫ്ബിഐയോട് പൂര്‍ണമായും സഹകരിച്ച ഹിലരി ചോദ്യം ചെയ്യലില്‍ സന്തുഷ്ടി പ്രകടിപ്പിച്ചതായും അവരുടെ വക്താവ് പറഞ്ഞു. ഒരു വര്‍ഷത്തോളമായി താന്‍ അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നെന്നായിരുന്നു ഹില്ലരിയുടെ പ്രതികരണം.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു നാലു മാസം മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹില്ലരിയെ ചോദ്യം ചെയ്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് നിരീക്ഷകര്‍ കരുതുന്നു. ഹിലരി ചെയ്തതു നിയമവിരുദ്ധമാണെന്നും അവരെ കുറ്റക്കാരിയാക്കാതിരിക്കാന്‍ എഫ്ബിഐക്കു കഴിയില്ലെന്നും തെരഞ്ഞെടുപ്പില്‍ ഹില്ലരിയുടെ എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ ഗോളടിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല