യൂണിയന് നേതാക്കള്‍ തൊഴിലുടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ പെട്രോള്‍ സമരത്തിനു സാധ്യത. ഇനിയും ഒത്തുതീര്‍പ് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇത് വരെയും സമരം പ്രഖ്യാപിച്ചിട്ടില്ലെന്നും യൂണിയന് പറഞ്ഞു. 60ഓളം തൊഴിലാളി പ്രതിനിധികള്‍ ഏഴു കമ്പനികളുമായി ആറു ദിവസമായി നടത്തി വന്ന ചര്‍ച്ചയാണ് പരാജയപ്പെട്ടത്.
പെന്ഷന്, ആരോഗ്യം, സുരക്ഷ, പരിശീലനം തുടങ്ങിയവയുമായി ബന്ധപെട്ട നിബന്ധനകളെ പറ്റിയായിരുന്നു ചര്‍ച്ച. ഇനിയും ഒരു ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്ന് ഊര്‍ജ സെക്രട്ടറി എഡ്വേര്‍ഡ് ഡേവി പറഞ്ഞു. പക്ഷെ ഒരു സമരം ഇപ്പോള്‍ അനാവശ്യമാണ്. പ്രധാന മന്ത്രി ഡേവിഡ് കാമറൂണും തൊഴിലാളി നേതാവ് എഡി മില്ലിബാന്റും നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമാണ് ഈ വാര്‍ത്ത വന്നത്.
ചര്‍ച്ചയില്‍ പരസ്പരം കുറ്റപ്പെടുത്താനായിരുന്നു രണ്ടു പേരും ശ്രമിച്ചത്. പമ്പുകളില്‍ കലാപം ഉണ്ടാക്കാന്‍ കാമറൂണ്‍ ശ്രമിച്ചുവെന്നാണ് മില്ലിബാന്റ്റ് പറഞ്ഞത്.എന്നാല്‍ മില്ലിബാന്റ്റ് തല്പര കക്ഷികളുടെ കൈകളില്‍ ആണെന്നും അവരാണ് ഇപ്പോള്‍ സമരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും കാമറൂണ്‍ പറഞ്ഞു. മില്ലിബാന്റിനെ വോട്ട് ചെയ്ത ജയിപ്പിച്ചതു അവരാണ്. ചര്‍ച്ചയില്‍ മില്ലിബാന്റ്റ് തീര്‍ത്തും ദുര്‍ബലത കാണിച്ചെന്ന് കാമറൂണ്‍ കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല