ഡാര്‍ലിങ്ങ്ഡണിലെ വിശ്വാസസമൂഹം തങ്ങളുടെ ഇടവക മധ്യസ്ഥനായ കാന്‍റന്‍ബറിയിലെ വിശുദ്ധ അഗസ്ത്യന്‍റെ തിരുനാള്‍ ഈമാസം 20ന് ആചരിക്കുന്നു. ഇംഗ്ലണ്ടിന്‍റെ അപ്പസ്തോലനും കാന്‍റന്‍ബറിലെ പ്രഥമ മെത്രനായിരുന്ന അഗസ്ത്യന്‍ എഡി 604ല്‍ ദിവംഗതനായി. ഇംഗ്ലണ്ടിലെ ക്രൈസ്തവത ത്വരതപ്പെടുത്തുന്നതിന് വി. അഗസ്റ്റ്യന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. എഡി 596ല്‍ എഥെല്‍ബര്‍ട്ട് രാജാവും പതിനായിരം പ്രജകളയെും ഒരുമിച്ച് ജ്ഞാനസ്നാനം സ്വീകരിച്ചത്. വി. അഗസ്റ്റ്യന്‍റെ വിശ്വാസ്വോജ്ജലമായ പ്രവര്‍ത്തന ഫലമായിട്ടാണ്.
20ന് ഉച്ചക്കഴിഞ്ഞ് 2.30ന് ജപമാലയോടുകൂടി തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ഫാ. സജി തോട്ടത്തിന്‍റെ മുഖ്യകാര്‍കികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ വാഴ്വ്, നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ സജി തോട്ടം- 07852582217
മാത്യു ജോസ്- 07956496775
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല