വിശുദ്ധ ദൈവ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കിംഗ്‌സിലിന്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ പീറ്റര്‍ബോറോ ഔര്‍ ലേഡി ഓഫ് ലോര്‍ഡ്സ് ചര്‍ച്ചില്‍ വച്ച് നവംബര്‍ അഞ്ചാം തീയ്യതി മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.
ഭാരത സഭയുടെ ചെന്നൈ ഭാഭാസനാധിപന്‍ നി: വാ: ഡോ: യുഹന്നോന്‍ മാര്‍ ദിയാസ് കൊറോസ് തിരുമേനിയുടെ മഹനീയ കാര്‍മികത്വത്തില്‍ പെരുന്നാള്‍ ശ്രുശ്രൂഷകള്‍ നടത്തുന്നതാണ്. രാവിലെ ഒന്‍പതരയ്ക്കു പ്രഭാത നമസ്കാരവും പത്തരയ്ക്ക് വിശുദ്ധ കുര്‍ബ്ബാനയും നടക്കും .പന്ത്രണ്ടിന് ഭക്തി നിര്‍ഭരമായ പ്രദക്ഷിണത്തിനു പൊന്‍ വെള്ളി കുരിശുകളും കൊടികളും പലവര്‍ണങ്ങളില്‍ വിടര്‍ത്തിയ മുത്തു കുടകളും പകിട്ടേകും.
തുടര്‍ന്നു ആദ്യഫല ലേലവും സ്നേഹ വിരുന്നും നടത്തപ്പെടും. പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും പീറ്റര്‍ബോറോയിലേക്ക് ദൈവ നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ: മാത്യു എബ്രഹാം പാലത്തിങ്കലും തിര്നാള്‍ കമ്മറ്റി അംഗങ്ങളും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ട്രസ്റ്റി സജി കെ നൈനാന്‍ : 07960093757
സെക്രട്ടറി അനീഷ് തോമസ് : 07515516931
പള്ളിയുടെ വിലാസം:
Our Lady of Lords Church
82 Welland Road
Dogsthrope
Peter borough
PE13SG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല