ട്രാഫിക് ബ്ലോക്കുകളുടെ കാര്യത്തില്‍ പേരു കേട്ട നഗരമാണ് ഫിലിപ്പീന്‍സി ലെ മനില. നഗരത്തിലെവിടെയെങ്കിലും നാളെ ഉച്ചയ്ക്ക് എത്തണമെങ്കില്‍ ഇന്നു വൈകുന്നേരം കാറുമായി പുറപ്പെടണം. ട്രാഫിക് പൊലീസും അഡീഷണല്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുമൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കാനായിട്ടില്ല. സിഗ്ന ലിന്റെ കണ്ണൊന്നു തെറ്റിയാല്‍ കിട്ടിയ വഴിയിലൂടെ വണ്ടിയോടി ച്ചു കയറ്റും ഇവിടത്തുകാര്‍. ഈ നുഴഞ്ഞു കയറ്റക്കാര്‍ക്ക് പെറ്റിക്കേസ് ചുമത്തിയും ഫൈന്‍ എഴുതിക്കൊടുത്തും മടുത്തപ്പോള്‍ ട്രാഫിക് പൊലീസുകാരന് റമി റോ ഹിനോജോസ് ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ മറ്റൊരു മാര്‍ഗം സ്വീകരിച്ചു.
മൈക്കിള്‍ ജാക്സന്റെ ആരാധകനായ റൊമീറോ നടുറോഡില്‍ ഡാന്‍സ് ചെയ്തു. മൂവ്മെന്റുകള്‍ക്കൊപ്പം കൈകൊണ്ട് ആംഗ്യം കാണിച്ച് വാഹനങ്ങള്‍ ശരിയാ യ വഴിക്കു തിരിച്ചു വിട്ടു. ഡിസംബര്‍ ആയതോടെ പൊലീസ് യൂണിഫോമിനു പകരം സാന്റ ക്ലോസിന്റെ കുപ്പായം അണിഞ്ഞാ ണ് റൊമീറോയുടെ പെര്‍ഫോമന്‍സ്.
ഡാന്‍സിങ് ട്രാഫിക് കോപ് എന്നാണ് റൊമീറോ അറിയപ്പെടുന്നത്. മനില നഗരത്തില്‍ ഒരിക്കലെങ്കിലും വണ്ടിയുമായി ഇറങ്ങിയിട്ടുള്ളവര്‍ കണ്ടിട്ടുണ്ടാകും ഈ അമ്പത്തഞ്ചുകാരനെ. മഴയാണെങ്കിലും വെയിലാണെങ്കി ലും ഏതെങ്കിലുമൊരു ജങ്ഷനില്‍ നൃത്തച്ചുവടുകളുമായി റൊമീറോയുണ്ടാകും. റെഡ് സിഗ്ന ലിനു പകരം മൂണ്‍വാക്കിന്റെ സ്റ്റോപ്പ് മൂവ്മെന്റ്. കടന്നുപോകാനുള്ള വണ്ടികള്‍ക്കു കൈവീശിക്കാണിക്കാന്‍ സ്ലോ സ്റ്റെപ്പും ഹാന്‍ഡ് ആക്ഷനും.
ഇതു കണ്ടുകണ്ട് നഗരത്തില്‍ വണ്ടിയോടിക്കുന്നവരെല്ലാം റൊമിറോയുടെ സിഗ്നല്‍ സംവിധാനങ്ങള്‍ പഠിച്ചു കഴിഞ്ഞു. വഴിയാത്രക്കാര്‍ മൊബൈല്‍ ഫോണി ലും വിഡിയോ ക്യാമറയിലും ഈ സ്ട്രീറ്റ് ഡാന്‍സ് പകര്‍ത്തി യു ട്യൂബില്‍ അപ്ലോഡ് ചെയ്ത തോടെ ലോകം മുഴുവന്‍ പ്രശസ്തനായി റൊമീറോ എന്ന ട്രാഫി ക് പൊലീസുകാരന്.
മക്കപൗഗല് ബൗളിവാഡ് ജങ്ഷനിലാണ് മിക്കപ്പോഴും റൊമീറോയ്ക്കു ഡ്യൂട്ടി. നടുറോഡില്‍ നിന്നു ഡാന്‍സ് ചെയ്യുന്നതില്‍ നാണക്കേടില്ല റൊമീറോയ്ക്ക്. റോഡിലിറങ്ങിയവരെല്ലാം ട്രാഫിക് ബ്ലോക്കുകാരണം കഷ്ടപ്പെടുന്നു. അതിനിടെ അല്‍പ്പനേരം ഡാന്‍സ് കാണാനുള്ള അവസരമാണിത്. അതിനൊപ്പം വാഹനങ്ങള്‍ക്ക് വഴി കാണിക്കുകയും ചെയ്യാം… റൊമീറോ പറയുന്നു. അച്ചടക്കത്തിന്റെ അതി രു കടക്കുന്നതാണ് പൊലീസുകാരന്റെ സ്ട്രീറ്റ് ഡാന്‍സെങ്കിലും റൊമീറോയുടെ ഡാന്‍സിനു ശേഷം നഗരത്തില്‍ തിര ക്കു കുറഞ്ഞു. വര്‍ഷങ്ങളോളം ശ്രമിച്ചിട്ടും സാധ്യമാകാത്ത കാര്യം ഒരു ഡാന്‍സിലൂടെ നേടിയെടുക്കാനായെങ്കില് റൊമീറോയുടെ പേരില്‍ എന്തിനു നടപടിയെടുക്കണം…!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല