യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണവായ്പ അവലോകനയോഗത്തിന് ചൊവ്വാഴ്ച്ച തുടക്കമാകും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ പലിശനിരക്ക് ഉയര്‍ത്തുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകും. പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യതയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലെങ്കിലും വിലക്കയറ്റം, സമ്പദ് വ്യവസ്ഥ എന്നിവ കണക്കിലെടുത്ത് ഫെഡറല്‍ റിസര്‍വ് മേധാവി ജാനറ്റ് യെലന്‍ അടക്കമുളള പ്രമുഖ വ്യക്തികളുടെ പ്രതികരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആഗോള സാമ്പത്തിക സമൂഹം.
ഏഴുവര്‍ഷമായി അമേരിക്കയില്‍ പലിശനിരക്ക് പൂജ്യമാണ്. 2008ല്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ച വലിയ പ്രതിസന്ധിയില്‍നിന്നും രക്ഷപ്പെടാന്‍ പലിശനിരക്കുകള്‍ കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. പിന്നീട് അതില്‍നിന്ന് ഉയര്‍ന്നിട്ടില്ല. സാമ്പത്തിക ഉത്തേജനത്തിന്റെ ഭാഗമായുളള ഈ നടപടിയില്‍ നടപ്പ് വര്‍ഷം തന്നെ മാറ്റം വരുത്തുമെന്ന് ജാനറ്റ് യെലന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന പണവായ്പ അവലോകനയോഗത്തില്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുമെന്ന പ്രതീതി ജനിച്ചിരുന്നു. എന്നാല്‍ വസ്തുനിഷ്ഠമായ സാമ്പത്തിക സ്ഥിതി വിവരകണക്കുകളുടെ അടിസ്ഥാനത്തിലെ പലിശനിരക്കുകള്‍ ഉയര്‍ത്തു എന്ന നിലപാടും ജാനറ്റ് യെലന്‍ മുന്നോട്ടുവെച്ചിരുന്നു. അങ്ങനെയെങ്കില്‍ സെപറ്റംബറിലെ പലിശനിരക്കുകള്‍ ഉയര്‍ത്തുവെന്ന് അമേരിക്കയിലെ ഭൂരിപക്ഷ സാമ്പത്തിക വിദഗധരും വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല