1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2024

സ്വന്തം ലേഖകൻ: മസ്‌കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദീർഘനേരം പാർക്കിങ്ങിനുള്ള ഫീസിൽ ഇളവുമായി ഒമാൻ എയർ എയർപോർട്​സ്​ അധികൃതർ. പുതിയ നിരക്ക് പ്രകാരം P5 ലോട്ടിൽ ഒരുദിവസത്തേക്ക്​ പാർക്ക്​ ചെയ്യാൻ ഒരു റിയാൽ മാത്രമാണ് ഈടാക്കുക.

തിരക്കേറിയ വേനൽക്കാലത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യവും താങ്ങാനാവുന്ന വിലയും നൽകുന്നതിനുള്ള ഒമാൻ എയർപോർട്ട്​സിന്‍റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്​.

അതേ സമയം, ഈ ഓഫർ P5 ലോട്ടിൽ മാത്രമായരിക്കും ലഭ്യമാകുക. എയർപോർട്ടിന്‍റെ ഡിപ്പാർച്ചർ ഭാഗത്തുനിന്ന്​ ഇടതു വശത്താണ്​ P5 പാർക്കിങ്​

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.