സ്പീഡ് ലിമിറ്റിനെ മറികടന്ന് കാറോടിച്ച മുന്‍ ചെല്‍സി, ലിവര്‍പൂള്‍ താരം ഫെര്‍ണാണ്ടോ ടോറസിന് പിഴ. 400 പൗണ്ട് പിഴയടക്കാനാണ് സ്റ്റെയിന്‍സ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. 30 മൈല്‍ സ്പീഡില്‍ മാത്രം വാഹനമോടിക്കാന്‍ അനുവാദമുള്ള റോഡില്‍ കൂടി ടോറസ് കാറോടിച്ചത് 47 മൈല്‍ സ്പീഡിലാണെന്ന് തെളിഞ്ഞതിനാലാണ് 4 പോയിന്റും 400 പൗണ്ട് പിഴയും വിധിച്ചത്. സറിയിലെ കോബാം ലെയ്‌നിലായിരുന്നു ടോറസ് ഓവര്‍ സ്പീഡില്‍ കാറോടിച്ചത്.
ചെല്‍സി, ലിവര്‍പൂള്‍, എസി മിലാന്‍ തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള ടോറസ് ഇപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പമാണ്. ലിവര്‍പൂളില്‍ നിന്ന് ചെല്‍സിയിലെത്തിയ ടോറസ് മോശം പ്രകടനമെന്ന വിമര്‍ശനം ഉയര്‍ന്നതിന് ശേഷമാണ് എസി മിലാനിലേക്ക് പോയത്. 50 മില്യണ്‍ പൗണ്ടിനായിരുന്നു ടോറസിന്റെ ട്രാന്‍സ്ഫര്‍. എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് തുടങ്ങിയ മത്സരങ്ങളില്‍ ചെല്‍സിക്ക് കപ്പ് നേടി കൊടുക്കുന്നതില്‍ ടോറസിന് നിര്‍ണായക സ്ഥാനമുണ്ടായിരുന്നു. ഈ കപ്പുകളിലെല്ലാം ചെല്‍സി വിജയിച്ചശേഷമാണ് മോശം ഗോള്‍ സ്‌കോറിംഗ് എന്ന വിമര്‍ശനം ടോറസിന് നേരിടേണ്ടി വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല