സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ നിലവില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചേക്കും.
ലിംഗ നിര്‍ണയ പരിശോധന നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്ര മന്ത്രിസഭ പരിഗണിക്കുന്നുണ്ടെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗന്ധി പറഞ്ഞു. പെണ്‍ ഭ്രൂണഹത്യ തടയുക എന്ന ലക്ഷ്യത്തോടെ രണ്ട് പതിറ്റാണ്ട് മുമ്പാണ് ഗര്‍ഭസ്ഥ ശിശുവിന്റെ നിര്‍ണയത്തിന് നിരോധനം നടപ്പാക്കിയത്. ലിംഗ നിര്‍ണയം നിര്‍ബന്ധമാക്കിയതിന് ശേഷം പെണ്‍ ഭ്രൂണഹത്യയുടെ എണ്ണം പരിശോധിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
സ്ത്രീകള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് അവരെ അറിയിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മനേക ഗാന്ധി പറഞ്ഞു. ഇത് രേഖപ്പെടുത്തിയതിന് ശേഷം അവര്‍ പെണ്‍കുഞ്ഞുക്കള്‍ക്ക് ജന്മം നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടതെന്നും ജെയ്പൂരില്‍ മനേക ഗാന്ധി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല