1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2016

ജിജോ അറയത്ത്: ഒരുമയോടെ ഓണം ആഘോഷിക്കുവാന്‍ ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളികളും; എഫ്എഫ്‌സിയും ഹമ്മും സംയുക്ത ഓണാഘോഷം സെപ്തംബര്‍ 10 ശനിയാഴ്ച. മാവേലി നാട് വാണീടും കാലം, മാനുഷ്യരെല്ലാരുമൊന്നു പോലെ എന്ന ഈരടികള്‍ അനര്‍ത്ഥമാക്കി കൊണ്ട് ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളികളും, F.F.C യും ഹമ്മും സംയുക്തമായി ഓണം ആഘോഷിക്കുവാന്‍ ഒരുങ്ങുന്നു. ഹേവാര്‍ഡ്‌സ്ഹീത്തിലെ മലയാളി അസോസിയേഷനുകളായ ഫ്രണ്ട്‌സ് ഫാമിലി ക്ലബ്, ഹേവാര്‍ഡ്‌സ്ഹീത്ത് യുണൈറ്റഡ് മലയാളി ക്ലബ്(ഹം) എന്നിവര്‍ സംയുക്തമായി സെപ്റ്റംബര്‍ 10 ശനിയാഴ്ച ഹേവാര്‍ഡ്‌സ്ഹീത്ത് മെത്തോഡിസ്റ്റ് പാരിഷ് ഹാളില്‍ വച്ച് ഉച്ചക്ക് ഒരു മാണി മുതല്‍ രാത്രി 10 മണി വരെയാണ് ഓണം ആഘോഷിക്കുന്നത്. ഉച്ചക്ക് ഒരു മണിക്ക് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് ഓണപ്പൂക്കളം ഒരുക്കും. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ. പിന്നീട് കുട്ടികള്‍ക്കായി മിഠായി പെറുക്കല്‍, കസേരകളി, മെഴുകുതിരി തുടങ്ങി വാശിയേറിയ ഓണക്കാല മത്സരങ്ങള്‍ അരങ്ങേറും. പിന്നീട് പുരുഷന്മാരുടെ ഏറ്റവും വാശിയേറിയതും ആവേശം നിറഞ്ഞതുമായ വടംവലി മത്സരം നടത്തും.പിന്നീട് വൈകുന്നേരം നാലു മണിക്ക് താലപ്പൊലികളുടെ അകമ്പടിയോടു കൂടി മാവേലി മന്നന്‍ സ്വാഗതമേല്‍കും.തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തിന് എഫ്എഫ്‌സി പ്രസിഡന്റ് ബിജു പോത്താനിക്കാട് അദ്ധ്യക്ഷത വഹിക്കും.ഹം അസോസിയേഷന്‍ പ്രസിഡന്റ് നൗഫല്‍ മുഹമ്മദ്,ഓണാഘോഷ പരിപാടികളുടെ ചെയര്‍പേഴസണ്‍മാരായ ജോഷി കുര്യാക്കോസ്,കോര വര്‍ഗീസ്,അസോസിയേഷന്‍ സെക്രട്ടറിമാരായ ജിജോ അരയത്ത്,സിബി കെ തോമസ്,വൈ പ്രസിഡന്റ് ഡിഹിള്‍ ബേസില്‍,ട്രഷറര്‍മാരായ ജിമ്മിപോള്‍,മിനി വര്‍ഗീസ്,എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ സജി ജോണ്‍,സണ്ണി ലൂക്കാ ഇടത്തില്‍,മിനി സജിയും പ്രോഗ്രാം കമ്മറ്റിയംഗങ്ങളായ സദാനന്ദന്‍ ദിവാകരന്‍,ബാബു മാത്യു,ജോസഫ് തോമസ്,ഷാബു കുര്യന്‍ ,അനില്‍ ശിവന്‍,ബേസില്‍ ബേബി,ലിജേഷ് കെ കുട്ടി തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരാകും.ഓണാഘോഷ പരിപാടികളുടെ ചെയര്‍പേഴ്‌സണ്‍മാരായ കോര വര്‍ഗീസ്,ജോഷി കുര്യാക്കോസ് തുടങ്ങിയവര്‍ സമ്മേളനത്തിന് ആശംസകളര്‍പ്പിക്കും.ടിനോ സെബാസ്റ്റിയനാണ് മുഖ്യ സന്ദേശം നല്‍കുന്നത്.

പൊതു സമ്മേളനത്തെ തുടര്‍ന്ന് തിരുവാതിര കളി,കോല്‍കളി.ചാകാര്‍കൂത്ത്,വഞ്ചിപ്പാട്ട്,കോമഡി സ്‌കിറ്റുകള്‍ കൂടാതെ വനിതകളുടേയും കുട്ടികളുടേയും വിവിധ നൃത്ത നൃത്ത്യങ്ങള്‍,രാജു ലൂക്കോസും സംഘവും അവതരിപ്പിക്കുന്ന സംഘ നൃത്തങ്ങള്‍,അരുണ്‍ മാത്യു ആന്‍ഡ് ടീം അവതരിപ്പിക്കുന്ന നാടകം എന്നിവ പരിപാടിക്ക് വര്‍ണ്ണ പകിട്ടേകും.കൂടാതെ എഫ്എഫ്‌സിയുടേയും ഹമ്മിന്റേയും അനുഗ്രഹീത കലാകാരന്മാരും ഉണ്ണികൃഷ്ണന്‍ നയിക്കുന്ന ഗ്രേയ്‌സ് മെലോഡിയസ് ഹാംഷെയര്‍ അവതരിപ്പിക്കുന്ന ഗാനമേളയും പരിപാടിക്കൊ കൊഴിപേപോകിെ.വൈകീട്ട് 9 മണിക്ക് ഡിന്നറോടെ ആഘോഷ പരിപാടി അവസാനിക്കും .നൗഫല്‍ മുഹമ്മദ് കൃതജ്ഞത അറിയിക്കും

വിവരങ്ങള്‍ക്ക്

ബിജു പോത്താനിക്കാട്07883013201

നൗഫല്‍ മുഹമ്മദ്07702758614

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.