അറിഞ്ഞോ? യുവാക്കളുടെ ഉറക്കംകെടുത്താന്‍ വിദ്യബാലന്‍ വീണ്ടും. ഇത്തവണ സിനിമയിലുമല്ല, സാധാരണ കോസ്‌റ്റ്യൂമിലുമല്ല വിദ്യ എത്തുന്നത്. എഫ്.എച്ച്.എം മാഗസിന്റെ കവര്‍ പേജില്‍ വന്നിരിക്കുന്ന വിദ്യയുടെ ചിത്രം ആരെയും ഒന്ന് ഞെട്ടിക്കും. ഒരു ലുങ്കി ചുറ്റാതെ ചുറ്റി, പിന്‍ഭാഗം അലക്ഷ്യമായി പ്രദര്‍ശിപ്പിക്കുന്ന പോസിലാണ് വിദ്യ!
ഇത് രണ്ടാം തവണയാണ് വിദ്യ എഫ്.എച്ച്.എം കവറില്‍ എത്തുന്നത്. 2010 ല്‍ പ്രത്യക്ഷപ്പെട്ടപ്പോഴും അവര്‍ തന്റെ പുറത്തിന്റെ അഴകായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. അന്ന് സാരിയിലായിരുന്നെങ്കില്‍ ഇന്ന് ലുങ്കിയില്‍ എന്ന വ്യത്യാസം മാത്രമേയുളളൂ. പിന്നെ വിദ്യയുടെ ഗ്ലാമര്‍ കൂടിയോ എന്നത് കാണുന്നവര്‍ പറയേണ്ട കാര്യം!
മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഹാര്‍പേഴ്‌സ് ബസാര്‍ മാഗസിനും വിദ്യയെ വിഷയമാക്കിയാണ് കവര്‍ പേജ് ആഘോഷം നടത്തുന്നത്. മൂന്നാം വാര്‍ഷികമായതിനാല്‍ മൂന്ന് ഭാവങ്ങളിലാണ് വിദ്യ പ്രത്യക്ഷപ്പെടുന്നത്.
‘ഡേര്‍ട്ടി പിക്‌ചറി’നു ശേഷം പ്രശസ്‌തിയിലേക്ക് ഉയരുന്ന വിദ്യയുടെ പുതിയ ചിത്രമാണ് ‘കഹാനി’. ഇതില്‍ ഭര്‍ത്താവിനെ തെരയുന്ന ഒരു ഗര്‍ഭിണിയുടെ വേഷത്തിലാണ് ഇവരെത്തുന്നത്. അഭിനയ പ്രാധാന്യമുളള ഈ റോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല