സ്വന്തം ലേഖകൻ: പ്രളയം തന്റെ കുടുംബത്തെ കവർന്നെടുത്തപ്പോൾ തന്നെ നെഞ്ചോട് ചേർത്ത് നിർത്തിയ ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി ശ്രുതി. അപകടത്തിൽ പരിക്കേറ്റ് ഐസിയുവിൽ കഴിയുന്ന ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കണ്ടു നിന്നവർക്ക് ഹൃദയഭേദകമായിരുന്നു ആ കാഴ്ച. ശ്രുതിയുടെ മാനസിക, ശാരീരിക അവസ്ഥ മോശമായതിനാലാണ് ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെൻസന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത്.
കണ്ടുനിന്നവരുടെയും കേരളത്തിന്റെയും ഉള്ളുലക്കുന്ന കാഴ്ചയായിരുന്നു ആശുപത്രിയിലേത്. തുടർന്ന് ജെൻസന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിച്ചു. അമ്പലവയൽ ആണ്ടൂരിലെ വീട്ടിലേക്കാണ് ജെൻസൻ്റെ മൃതദേഹം കൊണ്ടുപോയത്. നിരവധി പേരാണ് ജെൻസനെ അവസാനമായി ഒരുനോക്ക് കാണാൻ വീട്ടിലേക്ക് എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല