താന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. ഫിഫയിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് ഫിഫ പ്രസിഡന്റായിരുന്ന ബ്ലാറ്ററുടെ ഈ പ്രസ്താവന.
താന്‍ ഒരിക്കലും സാമ്പത്തിക ക്രമക്കേടോ അഴിമതിയോ കാണിച്ചിട്ടില്ല. ഫിഫയില്‍ അഴിമതിയുണ്ടെന്ന് ആര്‍ക്കും ആരോപിക്കാം. എന്നാല്‍ വ്യക്തിപരമായി ഞാന്‍ അഴിമതി കാട്ടിയതായി തെളിയിക്കാന്‍ ഒരാള്‍ക്കുമാകില്ലെന്നും ബ്ലാറ്റര്‍ പറഞ്ഞു.
ഫിഫയുടെ പ്രസിഡന്റായി കഴിഞ്ഞ ജൂണ്‍ രണ്ടിന് അഞ്ചാമതും തിരഞ്ഞെടുക്കപ്പെട്ട ബ്ലാറ്റര്‍ നാലുദിവസം കഴിഞ്ഞ് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതേസമയം യുഎസ്സും യുറോപ്യന്‍ രാജ്യങ്ങളും അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയ്‌ക്കെതിരെ നടത്തുന്ന നീക്കത്തിനെതിരെ ആഞ്ഞടിച്ച് സെപ്ബ്ലാറ്റര്‍ ഇതിന് മുമ്പ് രംഗത്ത് വന്നിരുന്നു.
യൂറോപ്പിലെ ഫുട്‌ബോള്‍ അസോസിയേഷനുകളുടെ കൂട്ടായ്മയായ യുവേഫയും അതിന്റെ അധ്യക്ഷന്‍ മിഷേല്‍ പ്ലാറ്റീനിയും ഫിഫയ്‌ക്കെതിരായ നീക്കങ്ങള്‍ക്ക് പിന്തുണ നല്കിയെന്നും, 2018 ല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ റഷ്യയ്‌ക്കൊപ്പം ഇംഗ്ലണ്ടും, 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ യുഎസ്സും മുന്‍നിരയിലുണ്ടായിരുന്നു. ഈ രണ്ട് രാജ്യങ്ങളുമാണ് ഫിഫയ്‌ക്കെതിരായ നീക്കത്തിനുപിന്നിലെന്നും ബ്ലാറ്റര്‍ പറഞ്ഞു. താന്‍ എല്ലാവരോടും പൊറുക്കും പക്ഷേ ഒന്നും മറക്കില്ലെന്നും തനിക്കെതിരായ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല